2012 ഡിസംബർ 2, ഞായറാഴ്‌ച

ആറാട്ടുപുഴ


ആലപ്പുഴ ജില്ലയില്‍ അറബിക്കടലിന്റെ തീരത്ത് കായംകുളം കായലിന്റെ പടിഞ്ഞാറും കിഴക്കുമുള്ള ഇരുകരകളിലുമായി 13.8 കിലോമീറ്റര്‍ തെക്കുവടക്ക് നീളത്തില്‍ ആറാട്ടുപുഴ പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറാട്ടുപുഴ വില്ലേജുള്‍പ്പെടുന്ന ഈ പഞ്ചായത്ത് ഹരിപ്പാട് അസംബ്ളി നിയോജകമണ്ഡലത്തിലും ആലപ്പുഴ ലോക്സഭാമണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്. 22.70 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഓഫീസ് ആസ്ഥാനം കള്ളിക്കാട് സ്ഥിതി ചെയ്യുന്നു. എ-ഗ്രേഡ് പഞ്ചായത്തുകളുടെ കൂട്ടത്തിലാണ് ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കായലിന്റെയും കടലിന്റെയും ഇടയിലായി പടിഞ്ഞാറേക്കരയില്‍ വല്ല്യഴീക്കല്‍ മുതല്‍ മംഗലം വരെയും, കിഴക്കേകരയില്‍ കിളിമുക്ക് മുതല്‍ മൂണ്ടുകാടു വരേയും വ്യാപിച്ചുകിടക്കുന്ന ഭൂപ്രദേശമാണ് ആറാട്ടുപുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് അറബിക്കടലിനോടു ചേര്‍ന്നുകിടക്കുന്ന ഈ പഞ്ചായത്തിനെ കായംകുളം കായല്‍ രണ്ടായി മുറിക്കുന്നു. വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, കണ്ടല്ലൂര്‍ എന്നീ പഞ്ചായത്തുകളും തെക്കുഭാഗത്ത് കായംകുളം പൊഴിയും പടിഞ്ഞാറുഭാഗത്ത് അറബിക്കടലും പഞ്ചായത്തിന്റെ അതിരുകളായി സ്ഥിതി ചെയ്യുന്നു. 12-ാം ശതകത്തിലോ 13-ാം ശതകത്തിലോ കടലില്‍ ആണ്ടുപോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ, ആറാട്ടു നടന്നിരുന്ന പവിത്രസ്ഥാനമായിരുന്ന പ്രദേശമായിരുന്നതിനാലാണ് ആറാട്ടുപുഴയെന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു.

ചരിത്രം
ഒരുകാലത്ത് കായംകുളം കായല്‍ നൂറുമേനി വിളയുന്ന നെല്‍പ്പാടങ്ങളായിരുന്നു എന്ന് പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മയോട് യുദ്ധത്തില്‍ തോറ്റ കായംകുളം രാജാവ് നൈരാശ്യവും വൈരാഗ്യവും മൂലം തന്‍റെ നാവികപ്പടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴിതുറപ്പിച്ച് സമുദ്രജലം കയറ്റിവിട്ട് കായല്‍ നിലങ്ങള്‍ നശിപ്പിച്ചുവത്രേ. പൗരാണിക കാലത്ത് ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും ആവാസകേന്ദ്രമായിരുന്നു.

സ്ഥലനമോല്‍പത്തി
രണ്ടാം ശതകത്തിലോ മൂന്നാം ശതകത്തിലോ കടലില്‍ ആണ്ടു പോയ ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിലെ ആറാട്ടു നടന്നിരുന്ന ചരിത്രസ്ഥാനമായിരുന്നതിനാലാണ് ആറാട്ടു പുഴയെന്ന് പേര് ലഭിച്ചുതെന്ന് പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നവരുടെ നേതൃത്വത്തില്‍ സമഭാമിനി എന്ന യുവജനസമാജം രൂപീകരിച്ചു. എല്ലാ താല്‍പര്യങ്ങള്‍ക്കും അതീതമായി നാട്ടുകാരെ സമഭാമിനിയുടെ കീഴില്‍ അണിനിരത്തി ക്കൊണ്ട് കടപ്പുറത്തുനിന്ന് തുരുത്തിലേക്ക് ബലവത്തായ ഒരു ചിറ നിര്‍മിച്ചു. ദേശീയ പ്രസ്ഥാന കാലഘട്ടത്തില്‍ നടന്ന ഒരു പ്രധാന സന്നദ്ധപ്രവര്‍ത്തനമായിരുന്നു ഇത്.

വാണിജ്യ- ഗതാഗത പ്രാധാന്യം
കറുത്തപൊന്നും സുഗന്ധ വ്യഞ്ജനങ്ങളും തേടി അറബികളും അവര്‍ക്ക് പിന്നാലെ പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ആറാട്ടുപുഴയിലെത്തിയിരുന്നു.



തൃക്കുന്നപ്പുഴ


ചരിത്രം
ശ്രീമൂലവാസമെന്ന പേരിലാണ് മുന്‍പ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. ശ്രീമൂലവാസം 1500 കൊല്ലംമുമ്പ് ബുദ്ധമതക്കാരുടെ അധീനതയിലായിരുന്നു. തുടര്‍ന്ന് ഇവിടെ ചേരന്‍മാന്‍ പെരുമാളിന്‍റെ ഭരണകാലം.
സ്ഥലനമോല്‍പത്തി
തിരുകൊന്തയും പുഴയും ഉള്ള സ്ഥലത്തെ തൃക്കുന്നപ്പുഴയെന്ന് വിളിച്ചു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പാണ്ടവത്ത് ശങ്കരപ്പിളള. ടി. കെ. ബാലകൃഷണന്‍ എന്ന ബാലാജി, എസ് അനിരുദ്ധന്‍, കെ.ജി. എന്‍ പണിക്കര്‍, അക്കന്‍റെ പറമ്പില്‍ കൊച്ചുകുഞ്ഞനാശാന്‍, അച്ചുതന്‍, പടിയില്‍ കരുണാകരപ്പേണിക്കര്‍, സി. കെ നാണു തുടങ്ങിയവര്‍ നാടിന്‍റെ മോചന പോരാട്ടങ്ങള്‍ക്ക് തനതായ സംഭാവനകള്‍ നല്‍കിയവരായിരുന്നു. ഇതില്‍ ശ്രീ പാണ്ടവത്ത് ശങ്കരപിളള ഈ ഗ്രാമത്തിന്‍റെ പുന:സംഘടനയില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. 1969ലെ അറവുകാട് സമരാഹ്വാനം വളരെ പ്രസിദ്ധമാണ്.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
തിരുവനന്തപുരം മുതല്‍ ഹോസ്ദുര്‍ഗ വരെ 560 കി. മീ. നീളത്തിലുളള ദേശീയജലപാത ഈ പഞ്ചായത്തിലെ 11 വാര്‍ഡുകളില്‍ക്കൂടിയാണ് കടന്നു പോകുന്നത്.
വാണിജ്യ- ഗതാഗത പ്രാധാന്യം
ശാസ്താ ക്ഷേത്രം പല്ലന ശ്രീപോര്‍ക്കലി ഭദ്രകാളി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്. പറേന്തറപളളി, വരവുകാടുപളളി, പതിയാങ്കര കണ്ടലേഴത്തു പളളി തുടങ്ങിയവ പ്രസിദ്ധമായ ക്രൈസ്തവ ദേവാലയങ്ങളാണ്.



മുതുകുളം


മുതുകുളം


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുതുകുളം. മുതുകുളം പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 11.58 ചതുരശ്രകിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ തെക്കുപടിഞ്ഞാറ് കായംകുളം കായലിന് 5 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിനെ കായംകുളം-കാര്‍ത്തികപ്പള്ളി റോഡ് രണ്ടായി വിഭജിക്കുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്ത് ആറാട്ടുപ്പുഴ പഞ്ചായത്തും, കിഴക്കുഭാഗത്ത് പത്തിയൂര്‍, ചേപ്പാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് കണ്ടല്ലൂര്‍ പഞ്ചായത്തും, വടക്കുഭാഗത്ത് ചിങ്ങോലി പഞ്ചായത്തും മുതുകുളം പഞ്ചായത്തുമായി അതിര്‍ത്തി പങ്കു വയ്ക്കുന്നു. പഞ്ചായത്തിലെ ഭൂപ്രദേശങ്ങളുടെ ശരാശരി ഉയരം സമുദ്രനിരപ്പില്‍ നിന്നും 8 മീറ്ററാണ്. 1953-ലാണ് മുതുകുളം പഞ്ചായത്ത് നിലവില്‍ വരുന്നത്. കരിയാഞ്ചിയില്‍ ഇ.കെ.മാധവന്‍പിള്ളയായിരുന്നു ആദ്യ പഞ്ചായത്തു കമ്മിറ്റിയുടെ പ്രസിഡന്റ്. മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ ബാലന്‍ -ന്റെ കഥ, സംഭാഷണം, ഗാനങ്ങള്‍, അഭിനയം തുടങ്ങിയ സമസ്തമേഖലകളിലും തനതുസംഭാവന നല്‍കിയ മുതുകുളം രാഘവന്‍പിള്ളയുടേയും മലയാളസിനിമയിലെ ഒരേയൊരു ഗന്ധര്‍വ്വനായിരുന്ന പി.പത്മരാജന്റേയും സ്വദേശമെന്ന നിലയിലാണ് മുതുകുളത്തെ പുറംലോകം ആദ്യം അറിയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുത്തുക്കുളം എന്നായിരുന്നുവത്രെ ഈ പ്രദേശത്തിന്റെ പേര്. മുത്തുക്കുളം നൂറ്റാണ്ടുകളിലൂടെ മുതുകുളം ആയി മാറി. ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ ധന്യദീപ്തിയാണ് ഈ നാമധേയത്തിന് പിന്നിലുള്ളതെന്ന് കരുതാം. മന്നത്ത് പത്മനാഭന്റെ മുതുകുളം പ്രഖ്യാപനം വളരെ പ്രശസ്തമാണ്.

ചരിത്രം
പാണ്ഡവര്‍ അജ്ഞാതവാസകാലത്ത് ഇവിടെയും താമസിച്ചിരുന്നതായി പഴങ്കഥയുണ്ട്. അന്ന് ഗ്രാമീണരുടെ ആതിഥ്യ മര്യാദയില്‍ സംപ്രീതയായ കുന്തി താന്‍ പൂജിച്ചു വന്നിരുന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വരത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചു നല്‍കി എന്നാണു വിശ്വാസം.

സ്ഥലനമോല്‍പത്തി
മുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്നും പിന്നീട് മുതുകുളം ആയിമാറിയെന്നും പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
മന്നത്തു പത്മനാഭന്‍റെ മുതുകുളം പ്രഖ്യാപനം താലൂക്ക് കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം മുതുകുളത്ത് വച്ചു നടന്നപ്പോഴാണ് ഉണ്ടായത്. ഇത് മൂന്നു ദിവസം നീണ്ടുനിന്നു. സി.പി.യുടെ കിരാത ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന്‍റെ യോഗങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിച്ചു യോഗം ചേരാന്‍ ഇ.കെ. മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ഗുണ്ടകളായ അരപ്പോലീസ് വന്നെങ്കിലും ജനങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1916ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരംവക സ്കൂളാണ് ആദ്യ സ്കൂള്‍.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953ല്‍ ശ്രീകരിയാഞ്ചയില്‍ ഇ. കെ. മാധവന്‍ പിള്ള പ്രസിഡന്‍റായി ആദ്യത്തെ ജനകീയ പഞ്ചായത്ത് രൂപീകരിച്ചു.





ചിങ്ങോലി


ചിങ്ങോലി


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 7.24 ച:കി.മീ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്ക് നാഷണല്‍  ഹൈവേ 47 ഉം തെക്ക് ചേപ്പാട് പുത്തന്‍ പറമ്പ് റോഡും പടിഞ്ഞാറ് ആറാട്ടുപുഴ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഡച്ച് ഗവര്‍ണര്‍ ആയിരുന്ന ഗൊള്ളനെസ്സിന്റെ അഭിപ്രായത്തില്‍ കൊല്ലത്തിനും പുറക്കാടിനും ഇടയ്ക്കായി കടലോരത്തോട് ചേര്‍ന്നു കിടന്നിരുന്ന “മാര്‍ത്ത” എന്ന പേരില്‍ ഡച്ചുകാര്‍ വിളിച്ചിരുന്ന കാര്‍ത്തികപ്പള്ളി രണ്ടു ചെറുരാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു. “കാര്‍ണോപള്ളി” യും (ഇന്നത്തെ കരുനാഗപ്പള്ളി) “കരിമ്പാലിയും”. കാര്‍ണോപ്പള്ളിയുടെ സ്ഥാനം  കൊല്ലത്തിനും കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കാണ്. മുന്‍കാലത്തിന്റെ ബാക്കി പത്രമായ കഴുവേറ്റും കുന്നും കളരിയും കാലഹരണപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ഇന്നും ഒര്‍മ്മിപ്പിക്കുന്നു. 1962 ലാണ് ചിങ്ങോലി ഗ്രാമപഞ്ചായത്ത്  രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റ് കൊച്ചുകുഞ്ഞ് വൈദ്യന്‍ ആയിരുന്നു. പഞ്ചായത്ത് കെട്ടിടം 1981 ഡിസംബറില്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.സുബ്ബയ്യന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന് സ്ഥലം സ്രാമ്പിക്കല്‍ തറയില്‍ മഠത്തില്‍ സുബ്രഹ്മണ്യ അയ്യര്‍ ആണ് സംഭാവന ചെയ്തത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ  ചിങ്ങോലി പഞ്ചായത്ത് കയര്‍ വ്യവസായ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കാഴ്ചവച്ചിരുന്നു. ധാരാളം കയര്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രസിദ്ധി നേടിയതും ഡിമാന്റ് ഉള്ളതുമായ ആറാട്ടുപുഴ കയറിന്റെ ഉല്‍പ്പാദനകേന്ദ്രം തന്നെ ചിങ്ങോലി, ആറാട്ടുപുഴ എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തീരപ്രദേശങ്ങളാണ്.

ചരിത്രം
1742 ല്‍ മാര്‍ത്താണ്ഡവര്‍മ്മ കാര്‍ത്തികപളളി കീഴടക്കി.തിരുവിതാംകൂറിന്‍റെ ഭാഗമായി.

സ്ഥലനമോല്‍പത്തി
ഐതീഹ്യം കണക്കിലെടുത്താല്‍ സിഹ ഒലി ചിങ്ങോലി ആയി മാറിയെന്നു പറയുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പട്ടം താണുപിളള, സി. നാരായണപിളള, എ. പി ഉദയഭാനു., ടി. എം വര്‍ഗീസ് പി. കെ കുഞ്ഞ് എന്നിവര്‍ പങ്കെടുത്ത പ്രസ്തുത യോഗമാണ് ദേശീയ സ്വതന്ത്ര്യസമര പ്രവര്‍ത്തനത്തിലെ ആദ്യ സംരംഭം.

വാണിജ്യ- ഗതാഗത പ്രാധാന്യം
കാര്‍ത്തികപ്പളളി റോഡ് മാത്രമായിരുന്നു പഞ്ചായത്ത് രുപീകരണത്തിന്മുമ്പ് ഉണ്ടായിരുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1962 ലാണ് പഞ്ചാത്ത് രൂപീകരിച്ചത്. കൊച്ചുകുഞ്ഞ് വൈദ്യന്‍ ആദ്യത്തെ പ്രസിഡന്‍റ്.






കാര്‍ത്തികപ്പള്ളി



കാര്‍ത്തികപ്പളളി 

ചരിത്രം
കൊല്ലവര്‍ഷം 904 മുതല്‍ 933 വരെ തിരുവിതാംകൂര്‍ ഭരിച്ച മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് കാര്‍ത്തികപ്പളളി തിരുവിതാംകൂറിനോട് ചേര്‍ത്തു. 1742 ല്‍ കായംകുളവും 1753 ല്‍ അമ്പലപ്പുഴയും അദ്ദേഹം കീഴടക്കി. മുമ്പ് ഇവിടം ബുദ്ധമത സംസ്കാര കേന്ദമായിരുന്നു. കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കുളള പ്രദേശമാണ് കാര്‍ത്തികപ്പളളി രാജ്യം എന്നറിയപ്പെട്ടിരുന്നത്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കാര്‍ത്തികപ്പള്ളിയിലെ ഏക മന്ത്രിയും എം.എല്‍.എ. യുമായിരുന്ന എ. അച്ചുതന്‍, അച്ചുതന്‍ വക്കീല്‍, എ.വി. ആനന്ദരാജന്‍ കണിക്കര മാധവക്കുറുപ്പ് കൃഷ്ണന്‍കുട്ടി സാര്‍, പുത്തേത് നാരായണന്‍ എന്നിവര്‍ മണ്‍മറഞ്ഞ സ്വാതന്ത്ര്യസമര പോരാളികളാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1912 ല്‍ സ്ഥാപിതമായ മഹാദേവികാട് ഗവ. വിദ്യാലയവും 1920 ല്‍ മണ്ണൂര്‍ പത്മനാഭപിളള സ്ഥാപിച്ച ദിവാന്‍ കൃഷ്ണന്‍ നായര്‍ സ്മാരക ലോവര്‍ പ്രൈമറി സ്ക്കൂളും പ്രസിദ്ധമാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
പുളിക്കീഴ് പ്രൈവറ്റ് മാര്‍ക്കറ്റ് വാണിജ്യപ്രധാനമാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കാര്‍ത്തികപ്പളളി പഞ്ചായത്തിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് കെ ദാമോദരന്‍ ആ.അ.ആ.ഠ ആയിരുന്നു.




ഹരിപ്പാട്‌


ഹരിപ്പാട്


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്കില്‍ ഉള്‍പ്പെടുന്നതാണ് ഹരിപ്പാട് ഗ്രാമപഞ്ചായത്ത്. 9.56 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ചെറുതല വീയപുരം പഞ്ചായത്തും, തെക്കുഭാഗത്ത് കാര്‍ത്തികപ്പള്ളി പഞ്ചായത്തും, കിഴക്കുഭാഗത്ത് പള്ളിപ്പാട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമാരപുരം പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഹരിപ്പാട് പഞ്ചായത്തില്‍ 13 വാര്‍ഡുകളാണുള്ളത്. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ ഭരണസിരാകേന്ദ്രമാണ് ഹരിപ്പാട്. താലൂക്കാഫീസ്, മുന്‍സിഫ് കോടതി, മജിസ്ട്രേട്ടുകോടതി, ട്രഷറി, പോലീസ് സ്റ്റേഷന്‍, പോസ്റ്റോഫീസ്, സബ്രജിസ്ട്രാര്‍ ഓഫീസ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ പണ്ടുമുതല്‍ തന്നെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ ഇവിടെ നിലകൊണ്ടിരുന്നു. ഹരിതഗീതപുരമെന്നും അരിപ്പാടെന്നും ഈ സ്ഥലത്തിന് പേരുകളുണ്ട്. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഒരു കൃതിയില്‍ പാഹിഹരിഗീത പത്തനപതേയെന്നും അദ്ദേഹം തന്നെ മയൂരസന്ദേശത്തില്‍ അരിപ്പാട് വാണോരുകാലം എന്നും പറയുമ്പോള്‍ സ്വാതിരിരുനാള്‍ മഹാരാജാവ് ഹരിഗീത പുതലദീപ! എന്ന് കാര്‍ത്തികേയനെ സംബോധന ചെയ്യുന്നതും ഹരിപ്പാട് എന്ന സ്ഥലനാമത്തിന്റെ പഴക്കവും പ്രാധാന്യവും വിളിച്ചറിയിക്കുന്നു. കുട്ടനാടന്‍ വയലേലകളോടുചേര്‍ന്ന് പുഞ്ചനെല്‍പ്പാടങ്ങളെക്കൊണ്ടും ഇരിപ്പൂനിലങ്ങളെക്കൊണ്ടും സമൃദ്ധമായ (നെല്ല്) ഈ പ്രദേശം രാജഭരണകാലത്ത് ധാന്യ ശേഖരണത്തിന്റെ കലവറ തന്നെ ആയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന് വേണ്ട അരി ഇവിടെനിന്നും നല്‍കിയിരുന്നു. കിഴക്ക് നെല്‍പ്പുരകടവും കൂറ്റന്‍ നെല്ലറകളും പടിഞ്ഞാറ് ഠാണാവ്പടിയും (ഇന്ന് ഡാണാപ്പടി) എല്ലാം ഇതിലേക്ക് വെളിച്ചം വീശുന്നു. അങ്ങനെ രാജ്യത്തിനാവശ്യമായ അരിയില്‍ നല്ലൊരുപങ്കും സംഭരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് നാമകരണം ചെയ്യപ്പെട്ടതായി ഒരു പക്ഷം. എന്നാല്‍ ഹരിതഗീതപുരമെന്നതിന്റെ മലയാള പ്രയോഗമാണ് ഹരിപ്പാട് എന്നുള്ള പക്ഷവും നിഷേധിക്കാവുന്നതല്ല.

സ്ഥലനമോല്‍പത്തി
തിരുവിതാംകൂര്‍ രാജകുടുംബത്തിനുവേണ്ട അരി നല്‍കിയിരുന്നത് ഈ പ്രദേശത്തു നിന്നായിരുന്നു. അങ്ങനെ രാജ്യത്തിനാവശ്യമായ അരിയുടെ നല്ലൊരു പങ്കും ശേഖരിക്കുന്ന സ്ഥലമെന്ന നിലയില്‍ അരിപ്പാടെന്ന് നാമകരണം ചെയ്തു എന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ ഹരിഗീതപുരമെന്നതിന്‍റെ മലയാളപ്രയോഗമാണ് ഹരിപ്പാട് എന്നും പറയുന്നുണ്ട്.

വാണിജ്യ- ഗതാഗത പ്രാധാന്യം
നാഷണല്‍ ഹൈവേ ഈ പഞ്ചായത്തുവഴി കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
കിഴക്കേക്കര, ഹരിപ്പാട് വില്ലേജുകള്‍ ചേര്‍ത്താണ് ഹരിപ്പാട് പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്‍റായി മണ്ണാറശ്ശാല ഇല്ലത്തെ എം. ജി. നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

കുമാരപുരം

കുമാരപുരം

ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കുമാരപുരം പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് - കൊപ്പാറ-കാര്‍ത്തികപ്പള്ളി തോട്, തെക്ക് - വാടച്ചിറ തോട്, പടിഞ്ഞാറ് കാട്ടില്‍ മാര്‍ക്കറ്റ്-പണ്ടാരച്ചിറ റോഡ്, വടക്ക്-നാല്‍ക്കവല സമുദായത്തില്‍ തോട് എന്നിവയാണ്. 13.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്ത് ഓണാട്ടുകരയുടെ ഭാഗമാണ്. പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും നാലൂ മീറ്റര്‍ ഉയരത്തിലാണെങ്കിലും പടിഞ്ഞാറന്‍ പ്രദേശത്തെ ചതുപ്പുകള്‍ സമുദ്രനിരപ്പില്‍ താഴെയാണ്. കുമാരന്‍ എന്നു കൂടി അറിയപ്പെടുന്ന സുബ്രഹ്മണ്യന്‍ , ചിത്തിര ഉല്‍സവ സമാപനം കുറിക്കുന്ന ആറാട്ടിനു പുറപ്പെട്ടുവരും വഴി “ഇറക്കിപൂജ” എന്ന വിശ്രമം തനിക്കായി ഒരുക്കാറുള്ള പരിസര ഗ്രാമത്തിന് കനിഞ്ഞു നല്‍കിയ പേരാണത്രേ ‘കുമാരപുരം’. ഐതിഹ്യത്തിന് അടിസ്ഥാനമില്ലെന്ന് വന്നാലും, എന്നൊ കൊത്തിവച്ച പൂജാശിലക്കു പിന്നില്‍ പലതിനും സാക്ഷ്യം വഹിച്ചുകൊണ്ട് പഴമയേയും പുതുമയേയും കൂട്ടിയിണക്കിയ ഒരു പടുകിഴവന്‍ അരയാല്‍ വൃക്ഷം വഴിമാറി കൊടുത്ത വിശിഷ്ട സ്ഥാനത്താണ് ഇന്നത്തെ വില്ലേജിന്റെ ആസ്ഥാനം. 13.75 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള കുമാരപുരം പഞ്ചായത്തിനെ 15 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. നാഷണല്‍ ഹൈവേ-47 കുമാരപുരം പഞ്ചായത്തില്‍ കൂടെ കടന്നുപോകുന്നു. ലോകപ്രശസ്തരായിത്തീര്‍ന്ന രണ്ടു രാജകുമാരന്മാരുടെ കൂടി ഗ്രാമമാണ് കുമാരപുരം. ഇവരില്‍ മുതിര്‍ന്നയാള്‍ കേരള കാളിദാസനും പ്രായം കുറഞ്ഞയാള്‍ കേരള പാണിനിയും ആണ്. അനന്തപുരം കൊട്ടാരത്തിലെ ത്രിമൂര്‍ത്തികളായി കുമാരനാശാന്റെ ‘പ്രരോദന’ ത്തില്‍ പരാമര്‍ശിക്കപ്പെട്ട രാജകുമാരന്‍മാരില്‍ ഏറ്റവും പ്രശ്സതരായ രണ്ടുപേരാണ് കേരള കാളിദാസന്‍ എന്നറിയപ്പെട്ട കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനും കേരള പാണിനി എന്നറിയപ്പെട്ട ഏ ആര്‍ രാജരാജ വര്‍മ്മയും. വാഗ്ഭടന്‍ കൂടി ചേരുമ്പോള്‍ ത്രിമൂര്‍ത്തികളായി.

ചരിത്രം
കേരളകാളിദാസന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മവലിയകോയി മ്പുരാനും, കേരളപാണിനി എന്നറിയപ്പെടുന്ന എ. ആര്‍.രാജരാജവര്‍മയും ഈ ഗ്രാമക്കാരാണ്.

സ്ഥലനമോല്‍പത്തി
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും ആറാട്ടിന് പുറപ്പെട്ട് വരുംവഴിക്ക് ഇറക്കിപ്പൂജ എന്ന വിശ്രമം സുബ്രഹ്മണ്യ സ്വാമിക്കായി ഒരുക്കാറുള്ള പരിസരഗ്രാമത്തിന് കനിഞ്ഞ് നല്‍കിയ പേരാണ് കുമാരപുരം എന്ന് സങ്കല്‍പ്പം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
കെ.ജി.എം. പണിക്കര്‍, എസ് അനിരുദ്ധന്‍ തുടങ്ങി വിരലിലെണ്ണാന്‍ കഴിയുന്നത്ര വ്യക്തികളേ ഈ പ്രദേശത്തുനിന്നും സ്വാതന്ത്ര്യസമരത്തില്‍ സജീവമായി രംഗത്ത പങ്കെടുത്തിരുന്നുളളു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
കുമാരപുരത്ത് ആത്മവിദ്യാസംഘം സ്ഥാപിച്ച വാഗ്ഭടാനന്ദ ഗുരുദേവന്‍ ഗ്രാമത്തിലുള്ള കവറാട്ടെന്ന സ്ഥലത്ത് 1926 ല്‍ ഒരു മഹാസമ്മേളനത്തില്‍ പങ്കെടുത്തു. അതില്‍ മഹാകവി വള്ളത്തോള്‍ ബ്രഹ്മാനന്ദ സ്വാമികള്‍, ലക്ഷ്മി എന്‍ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 1916 ല്‍ പഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ നാരായണവിലാസം എല്‍.പി. സകൂള്‍ ആരംഭിച്ചു

വാണിജ്യ- ഗതാഗത പ്രാധാന്യം
കാര്‍ഷിക വിളകളുടെയും വ്യവസായിക ഉല്‍പന്നങ്ങളുടെയും പോക്കുവരവിന് ഗ്രാമം ദേശീയ ജലപാതയെയാണ് ആശ്രയിച്ചിരുന്നത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. 195053 വരെ കെ.എം. ഉണ്ണിത്താനായിരുന്നു പ്രസിഡന്‍റ്. 1953 ല്‍ വി.കൃഷ്ണന്‍ പ്രസിഡന്‍റായി .




കരുവാറ്റ



കരുവാറ്റ 


 ചരിത്രം
ഈ പ്രദേശം കായംകുളം മഹാരാജാവിന്‍റെ കീഴിലായിരുന്നു. പിന്നീട് മാര്‍ത്താണ്ഡവര്‍മ കായംകുളം പിടിച്ചെടുത്തു. (എ.ഡി. 1746) കരുവാറ്റ് പഞ്ചായത്ത് പ്രദേശത്ത് താവളം അടിച്ചാണ് മാര്‍ത്താണ്ടവര്‍മയും രാമയ്യനും ചെമ്പകശ്ശേരി രാജ്യത്തിനെതിരെ പട നയിച്ചതത്രേ.

സ്ഥലനമോല്‍പത്തി
ഖാണ്ഡവദാഹ സമയത്തുണ്ടായ തീ ഈ പ്രദേശത്ത് വന്നാണത്രേ. അണഞ്ഞത് അതുകൊണ്ടാണ് ഈ പ്രദേശത്തിന് കരുവറ്റ എന്നും പിന്നീട് കരുവാറ്റ എന്ന പേരും ലഭിച്ചതെന്നാണ് ഐതീഹ്യം. കരിനിലങ്ങളുള്ള പ്രദേശമുള്ളതുകൊണ്ടാണ് ് കരുവാറ്റ എന്ന പേര് ലഭിച്ചതെന്ന് മറ്റൊരു പ്രബലമായ അഭിപ്രായവുമുണ്ട്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
വേട്ടാക്കോട് ശിവരാമപണിക്കര്‍, കെ.എന്‍. ദത്ത് എന്നിവരാണ് (താമ്രപത്രം ലഭിച്ചവര്‍) പ്രധാന സ്വാതന്ത്ര്യ സമര സേനാനികള്‍.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റ്റി.ബി. സെന്‍റര്‍ 1957 ല്‍ കരുവാറ്റയില്‍ സ്ഥാപിച്ചു. 40 വര്‍ഷങ്ങംമുമ്പ് പാലക്കുന്നേല്‍ നാരായണന്‍റെ നേതൃത്വത്തില്‍ ഒരു കഥകളി കളരി സംഘം ഇവിടെ രൂപീകരിച്ചിട്ടുണ്ടായിരുന്നു.

വാണിജ്യ- ഗതാഗത പ്രാധാന്യം
ആദ്യകാലങ്ങളില്‍ യാത്രക്കും ചരക്കുഗതാഗതത്തിനും കമ്പനി വള്ളങ്ങളായിരുന്നു ഈ പഞ്ചായത്തില്‍ക്കൂടിയാണ് ദേശീയ പാത (എന്‍.എച്ച്. 47) കടന്നുപോകുന്നുത്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1952 ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റാണ് ചെങ്ങാരപ്പള്ളി ദാമോദരന്‍ പോറ്റി .






ചെറുതന


ചെറുതന

ആലപ്പുഴ ജില്ലയില്‍കാര്‍ത്തികപ്പള്ളി താലൂക്ക് പരിധിയില്‍ ഹരിപ്പാട് ബ്ളോക്ക്പഞ്ചായത്തിലാണ് ചെറുതന ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട്ട് നിന്നും ഏകദേശം 4 കി.മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ചെറുതന ഗ്രാമം കാര്‍ഷിക വൃത്തിക്ക് മുന്‍തൂക്കമുള്ള പ്രദേശമാണ്. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കേയറ്റത്തും അപ്പര്‍ കുട്ടനാടിന്റെ വടക്കേയറ്റത്തുമായി  കിടക്കുന്ന 14.25   ച.കി.മീ  വിസ്തീര്‍ണ്ണമുള്ള ഒരു അവികസിത പഞ്ചായത്താണ് ചെറുതന. തെക്കേ അറ്റമായ ആലിയ ചുവടു മുതല്‍ വടക്കേ അറ്റമായ ചെറുത്തുരുത്ത് വരെ ഏകദേശം 6 കി.മീറ്ററും പടിഞ്ഞാറ് അച്ചന്‍ കോവില്‍  ആറ് മുതല്‍ കിഴക്ക് പുത്തന്‍ തുരുത്ത് വരെ ഏകദേശം 5 കി.മീറ്ററും ആറുകളും  തോടുകളും കൊണ്ട് വിഭജിച്ച് കിടക്കുന്ന തീരസമതലങ്ങളാണ് പഞ്ചായത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടം വരെ മൂന്നില്‍ രണ്ട് ഭാഗം കൃഷിഭൂമിയും  ബാക്കി കരയുമായ ഒരു ഭൂപ്രദേശമായിരുന്നു ചെറുതന. പമ്പാനദിയും അച്ചന്‍ കോവില്‍  ആറിന്റെ കൈവഴിയും  മറ്റ് ഒട്ടേറെ ഉപ പുഴകളും ഈ പ്രദേശത്ത് കൂടി പടിഞ്ഞാറോട്ട് ഒഴുകുന്നത് കൊണ്ട് ഭൂമി വളരെ ഫലഭൂയിഷ്ഠമായിരുന്നു.  നെല്‍ കൃഷിയില്‍ ഏക്കറിന് 150 പറ വരെ ഉല്‍പ്പാദനം ലഭിച്ചിരുന്നു എന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇരുപ്പൂ കൃഷി സംവിധാനമാണ് നിലനിന്നിരുന്നത്. വെള്ളപ്പൊക്ക കാലയളവില്‍  പ്രധാനമായും വെള്ളത്തെ അതിജീവിക്കുന്ന കുളപ്പാലയാണ് കൃഷി ചെയ്തിരുന്നത്. ചെറുതനഗ്രാമ പഞ്ചായത്തിന്റെ  സാംസ്കാരിക ചരിത്രത്തില്‍ പായിപ്പാട്ട് ജലോത്സവം മുഖ്യ പങ്ക്  വഹിക്കുന്നു. ദേശീയ ഐക്യം നിലനിര്‍ത്തുന്ന ഈ ജലമേള ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാസ്മാരകമാണ്. ചെറുതന ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം ഇവിടെ ടൂറിസം പദ്ധതികള്‍ ഏറ്റവും കൂടുതല്‍ വികസിപ്പിച്ചെടുക്കാവുന്നതാണ്. കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളില്‍  നൂറ് മുതല്‍ 110 വരെ ആളുകള്‍ കയറുന്ന മത്സര ചുണ്ടന്‍വള്ളങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. മറ്റേതൊരു  പഞ്ചായത്തിനെക്കാളും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും  ഏറ്റവും കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഉള്ളതുമായ ഒരു പഞ്ചായത്താണ് ചെറുതന ഗ്രാമപഞ്ചായത്ത്.

ചരിത്രം
കായംകുളം രാജാവിന്‍റെ കീഴിലായിരുന്നു ചെറുതനഗ്രാമം.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
195462ല്‍ നടന്ന ഗോവാ വിമോചനസമരത്തില്‍ ചെറുതനയില്‍ നിന്നും വെളിയം നാരായണപിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി പങ്കെടുത്തു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
ചെറുതന പ്രദേശത്ത് ആദ്യത്തെ വെര്‍ണാക്കുലര്‍ സ്കൂള്‍ ആയാപറമ്പ് ചേറുകുളത്ത് എന്ന സ്ഥലത്ത് ആരംഭിച്ചു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ആഗസ്റ്റ് 28 ന് ആദ്യത്തെ പഞ്ചായത്ത് സമിതി രൂപം കൊണ്ടു. ആദ്യ പ്രസിഡന്‍റായി ഡി നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.



വീയപുരം

പഞ്ചായത്തുകളുടെ വെബ്‌സൈറ്റില്‍ നിന്നുള്ളവ


വീയപുരം

കേരളത്തില്‍ മദ്ധ്യതിരുവിതാംകൂറിന്റെ ഭാഗമായ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ വടക്കു കിഴക്കു അരികു ചേര്‍ന്ന  ഒരു ഗ്രാമീണ കാര്‍ഷിക പ്രദേശമാണ് വീയപുരം പഞ്ചായത്ത്.ചരിത്രാതീത കാലത്ത് ഈ പ്രദേശം നിബിഡവനഭൂമിയായിരുന്നു എന്നാണ് പഴമ. ഒരു പകുതി ഓണാട്ടുകരയും മറുപകുതി മേലേ കുട്ടനാടും ഉള്‍പ്പെടുന്ന ഇവിടെ പഞ്ചായത്തും വില്ലേജും പേരിലും വിസ്തൃതിയിലും ഒന്നുതന്നെ. താലൂക്ക് ആസ്ഥാനമായ ഹരിപ്പാട് നിന്ന് എന്‍ എച്ച് 47, എം. സി റോഡുകളുടെ തിരുവല്ലയിലേക്കുള്ള ലിങ്ക് റോഡ് എന്നിവ  ഈ ഗ്രാമത്തില്‍ കൂടി കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക് അരികു ചേര്‍ന്ന് നെല്‍വയലുകളുടെ നടുവിലൂടെ അച്ചന്‍കോവിലാറൊഴുകുന്നു. മറുകര പള്ളിപ്പാട് പഞ്ചായത്ത് ആണ്. പഞ്ചായത്തിന്റെ പടിഞ്ഞാറ് ചെറുതന പഞ്ചായത്തും അതിര്‍ത്തി പങ്കു വക്കുന്നു. ഈ രണ്ടു പഞ്ചായത്തുകളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ തന്നെ സ്ഥിതി ചെയ്യുന്നു. വടക്ക് കുട്ടനാട് താലൂക്കിലെ എടത്വാ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പമ്പയുടെയും അച്ചന്‍കോവിലിന്റെയും ഇരുകരകളിലായി കിടക്കുന്ന ഒരു പ്രദേശമാണ് വീയപുരം പഞ്ചായത്ത്. എല്ലാ കരകളിലൂടെയും ഈ ആറുകളുടെ ഒരു കൈവഴിയെങ്കിലും ഒഴുകുന്നു. കരഭൂമിയേക്കാളേറെ വയലേലകള്‍ ഉള്ള ഈ പഞ്ചായത്ത് കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ ഒരു ഭാഗം കൂടിയാകുന്നു. നദികളും, പാടശേഖരങ്ങളും, പരുത്തിക്കാടുകളുമുള്ള വീയപുരവും സമീപപ്രദേശങ്ങളും ശുദ്ധജല മത്സ്യങ്ങളുടെ ഒരു പ്രധാന ആവാസ പ്രജനന കേന്ദ്രമായാണ് ശാസ്ത്രജ്ഞന്‍മാരുടെ ഇടയില്‍ അറിയപ്പെടുന്നത്.


ചരിത്രം
പണ്ടിവിടെ വനമായിരുന്നുവെന്നും അവിടേക്ക് കടല്‍ കയറിയെന്നും, പിന്നീട് കടല്‍ പിന്‍വാങ്ങിയാണിവിടം രൂപംകൊണ്ടതെന്നും പറയപ്പെടുന്നു. എ.ഡി. 984ല്‍ കാര്‍ത്തികപ്പള്ളി ഓടനാട് രാജാവ് ഈ പ്രദേശം പിടച്ചടക്കി, അ.ഉ. 1744ല്‍ മാര്‍ത്താണ്ഡവര്‍മ ഈ പ്രദേശത്തെ തിരുവിതാംകൂറിനോട് ചേര്‍ത്തു.

സ്ഥലനമോല്‍പത്തി
മഹാഭാരത കഥയിലെ ബകാസുരന്‍റെ ആസ്ഥാനമായിരുന്ന ബകപുരമാണ് വീയപുരമായതെന്ന് ഐതിഹ്യമുണ്ട്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പട്ടം താണുപചല്പ, സി. കേശവന്‍, ടി.എം. വര്‍ഗീസ്, ആനിമസ്ക്രീന്‍, ഈ. ജോണ്‍ ഫിലിപ്പിപ്പോസ്, പാണ്ഡവത്തു ശങ്കരപ്പിള്ള തുടങ്ങിയവര്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
95 വര്‍ഷം പഴക്കമുള്ള കാരിച്ചാല്‍ വാഴത്താറ്റ് പ്രൈമറി സ്കൂള്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സഭയുടെ വകയാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
താലൂക്ക് ആസ്ഥാനമായ ഹരിപ്പടു് നിന്ന് ച.ഒ. 47, എം. സി. റോഡുകളുടെ തിരുവല്ലയിലേക്കുള്ള ലിങ്ക് റോഡ് ഈ ഗ്രാമത്തില്‍ക്കൂടി കടന്നു പോകുന്നു.


2012 ഡിസംബർ 1, ശനിയാഴ്‌ച

ദേവികുളങ്ങര

ദേവികുളങ്ങര പഞ്ചായത്ത്‌ വെബ്സൈറ്റ് വിവരങ്ങള്‍


ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളം ബ്ലോക്ക് പരിധിയില്‍ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. 7.07 ച.കി. മീ. വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് - കായംകുളം മുന്‍സിപ്പാലിറ്റി, തെക്ക് - ക്ളാപ്പന, ഓച്ചിറ, ആലപ്പാട്, പടിഞ്ഞാറ് - കണ്ടല്ലൂര്‍ ആലപ്പുഴ, വടക്ക് -  കായംകുളം കായല്‍ എന്നിവയാണ്. “ദേവികുളങ്ങര” പേരുകൊണ്ടു അനുഗ്രഹീതമായ ഗ്രാമം പ്രകൃതിസമ്പത്തുകൊണ്ടും മുന്നിലായിരുന്നു. ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഓച്ചിറ ക്ഷേത്രത്തിനു  പടിഞ്ഞാറു മാറി ഏകദേശം 1187 ഹെക്ടര്‍ സ്ഥലത്തു മാത്രം ഒതുങ്ങിക്കിടക്കുന്ന ഈ കൊച്ചു ഗ്രാമം കായലിനോടു ചേര്‍ന്നു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ്. പഴയ തിരുവിതാംകൂര്‍ രാജ്യത്ത്  ഉള്‍പ്പെട്ടിരുന്ന പഞ്ചായത്ത് പ്രദേശം മുമ്പ്  കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കിലായിരുന്നു. 1957-ല്‍ ആലപ്പുഴ ജില്ല രൂപീകരിച്ചപ്പോള്‍  ഈ പ്രദേശം  ആലപ്പുഴ ജില്ലയുടെ ഭാഗമായി.  അവസാനത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലത്താണ് ഇന്നത്തെ ഗ്രാമപഞ്ചായത്തിന്റെ ആദ്യ രൂപമായ  വില്ലേജ് യൂണിയന്‍  രൂപീകരിക്കപ്പെട്ടത്. വില്ലേജ് യൂണിയന്റെ ആദ്യത്തെ പേര് ഗോവിന്ദമുട്ടം വില്ലേജ് യൂണിയന്‍ എന്നായിരുന്നു. 1950-ല്‍  തിരുവിതാംകൂര്‍  കൊച്ചി വില്ലേജ് പഞ്ചായത്ത് ആക്ട് പാസ്സാക്കുകയും 1953-ല്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. നാടാലയില്‍ നാരായണന്‍ വൈദ്യനായിരുന്നു പ്രസിഡന്റ്. 1960-ല്‍ കേരളത്തിലെ പഞ്ചായത്തുകളുടെ ഭരണത്തിന് ഒരു ഏകീകൃത നിയമുണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ അതിര്‍ത്തികളോടു കൂടിയ ദേവികുളങ്ങര പഞ്ചായത്ത്  1961-ല്‍ നിലവില്‍ വരികയും  ചെയ്തു.
 ചരിത്രം

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ഭരണകാലത്താണ് ഇന്നത്തെ ഗ്രാമപ്പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്.
സ്ഥലനമോല്‍പത്തി
ബുദ്ധമത വിശ്വാസികളുടെ വിഹാരങ്ങളെ പള്ളി എന്ന് വിളിച്ചിരുന്നു. ഈ പ്രദേശത്തിന്‍റെ ചില ഭാഗങ്ങള്‍ ബുദ്ധമതവിശ്വാസികളുണ്ടായിരുന്നതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബുദ്ധമതക്കാരുടെ വിഹാരങ്ങളുമായി ബന്ധപ്പെട്ടാണ് പുതുപ്പള്ളി എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍

മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് കോടതി ബഹിഷ്കരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജി. രാമന്‍ മേനോന്‍ ആയിരുന്നു ഈ പ്രദേശത്തെ ആദ്യ സ്വാതന്ത്ര്യ സമര സേനാനി. 1922 ല്‍ വേനാട്ടു പുരയിടത്തില്‍ ചേര്‍ന്ന യോഗം കോണ്‍ഗ്രസ്സ് പ്രദേശിക കമ്മിറ്റിക്കു രൂപം നല്‍കി. 1114 ലെ നിയമലംഘന പ്രക്ഷോഭത്തില്‍ 500 ഓളം പേര്‍ രണ്ടരവര്‍ഷം ജയിലില്‍ കിടന്നു. അതില്‍ ഈ പ്രദേശത്തെ അനവധി പേര്‍ ഉണ്ടായിരുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍

ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ കാലത്ത് നിവേദനം സമര്‍പ്പിച്ചതിന്‍റെ ഫലമായി ഈ വില്ലേജ് ഗോവിന്ദമുട്ടം വില്ലേജ് യൂണിയന്‍ ആക്കപ്പെട്ടു. 1945ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വി.എന്‍. ശങ്കര്‍ പ്രസിഡന്‍റായി. അഞ്ചുരൂപാ കരംതീരുവയുള്ളവര്‍ക്ക് മാത്രമായിരുന്ന വോട്ടവകാശം. 1950 ലെ തിരുവിതാംകൂര്‍ കൊച്ചി വില്ലേജ് ആക്ട് അനുസരിച്ച് 1953 ല്‍ ഈ പഞ്ചായത്ത് രൂപീകരിച്ചു.

മാവേലിക്കര

മാവേലിക്കര മുനിസിപ്പാലിറ്റി വെബ്സൈറ്റ് വിവരങ്ങള്‍

ചരിത്രം

മദ്ധ്യതിരുവിതാംകൂറിന്‍റെ ഭാഗത്തായി അച്ചന്‍കോവിലാറിന്‍റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന പട്ടണമാണ് മാവേലിക്കര. മാവേലിക്കരയുടെ ചരിത്രം പഴയ ഓടനാടുമായി ബദ്ധപ്പെട്ടു കിടക്കുന്നു. കടപ്ര മുതല്‍ കന്നേറ്റി വരെ വ്യാപിച്ചു കിടന്ന ഓടനാടിന്‍റെ ആദ്യ തലസ്ഥാനം മറ്റം ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ദളവയും സര്‍വ്വ സൈന്യാധിപനുമായി രാമയ്യനെ നിയമിതനാക്കുകയും രാമയ്യന്‍ മാവേലിക്കരയില്‍ താമസമാക്കുകയും ചെയ്തു. അരൂര്‍ വരെയുള്ള പ്രദേശങ്ങള്‍ രാമയ്യന്‍ വേണാടിനോട് ലയിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണമാണിവിടെ നടന്നിരുന്നത്. ഹൈദരാലിയും ടിപ്പുവും കേരളത്തില്‍ നടത്തിയ ആക്രമണങ്ങള്‍ കോലത്ത് രാജകുടുംബങ്ങളെ തെക്കന്‍ കേരളത്തിലേക്ക് വരുവാന്‍ നിര്‍ബന്ധിക്കുകയും അങ്ങനെ മാവേലിക്കരയിലെത്തി മാവേലിക്കര രാജകുടുംബം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. മാവേലിക്കര ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍ശ്രീ. കണ്ടിയൂര്‍ ശ്രീനിവാസന്‍ പിള്ള, എം.വി. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ഖാദി പ്രവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിനും ഉപ്പു സത്യാഗ്രഹത്തിന് എം. ജി. വേലായുധന്‍ പിള്ള, ശങ്കരപിള്ള, മാധവന്‍ പിള്ള തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
വാണിജ്യ- ഗതാഗത പ്രാധാന്യംരാജഭരണകാലത്ത് ജലഗതാഗതമാണ് ഏറെയും ആശ്രയിച്ചിരുന്നത്. അച്ചന്‍ കോവിലാറ്റില്‍ നിന്നും കോട്ടതോട് വഴി യാത്രാ വഞ്ചികളും കെട്ട് വള്ളങ്ങളും നഗര ഹൃദയത്തില്‍ വരെ എത്തിച്ചേര്‍ന്നു. 1956ഓടു കൂടി റെയില്‍ ഗതാഗതം ആരംഭിച്ചു. സ്റ്റേറ്റ് ഹൈവേ ഈ പട്ടണം വഴി കടന്നു പോകുന്നു.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍1913ല്‍ മാവേലിക്കര ഠൗണ്‍ ഇംപ്രൂവ്മെന്‍റ് കമ്മിറ്റി നിലവില്‍ വന്നു. 1919ല്‍ റെഗുലേഷന്‍ 5 അനുസരിച്ച് നഗരസഭയായി ഉയര്‍ത്തി. നികുതി ദായകര്‍ക്കുമാത്രം വോട്ടവകാശം നല്കി. ആര്‍ട്ടിസ്റ്റ് രാജരവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മരാജ പ്രസിഡന്‍റായി അധികാരമേറ്റു.


മുതുകുളം

 മുതുകുളം പഞ്ചായത്ത് വെബ്സൈറ്റ് വിവരങ്ങള്‍

പ്രാക് ചരിത്രംപാണ്ഡവര്‍ അജ്ഞാതവാസകാലത്ത് ഇവിടെയും താമസിച്ചിരുന്നതായി പഴങ്കഥയുണ്ട്. അന്ന് ഗ്രാമീണരുടെ ആതിഥ്യ മര്യാദയില്‍ സംപ്രീതയായ കുന്തി താന്‍ പൂജിച്ചു വന്നിരുന്ന ദേവതയെ ഗ്രാമീണരുടെ ഐശ്വരത്തിനായി ഇവിടെ തന്നെ പ്രതിഷ്ഠിച്ചു നല്‍കി എന്നാണു വിശ്വാസം.
സ്ഥലനമോല്‍പത്തിമുത്തുകള്‍ പോലെ മൂല്യവത്തായ ധാന്യകലവറ ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുത്തുക്കുളം എന്ന പേര് ലഭിച്ചതെന്നും പിന്നീട് മുതുകുളം ആയിമാറിയെന്നും പറയപ്പെടുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍മന്നത്തു പത്മനാഭന്‍റെ മുതുകുളം പ്രഖ്യാപനം താലൂക്ക് കോണ്‍ഗ്രസ്സിന്‍റെ സമ്മേളനം മുതുകുളത്ത് വച്ചു നടന്നപ്പോഴാണ് ഉണ്ടായത്. ഇത് മൂന്നു ദിവസം നീണ്ടുനിന്നു. സി.പി.യുടെ കിരാത ഭരണക്കാലത്ത് കോണ്‍ഗ്രസ്സിന്‍റെ യോഗങ്ങള്‍ നിരോധിച്ചു. നിരോധനം ലംഘിച്ചു യോഗം ചേരാന്‍ ഇ.കെ. മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്സ് കമ്മിറ്റി തീരുമാനിച്ചു. യോഗം അലങ്കോലപ്പെടുത്താന്‍ ഗുണ്ടകളായ അരപ്പോലീസ് വന്നെങ്കിലും ജനങ്ങളുടെ സംഘടിത ചെറുത്തു നില്‍പ്പിനെതിരെ അവര്‍ക്ക് ഒന്നും ചെയ്യാനായില്ല.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍1916ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവിന്‍റെ ഭരണകാലത്ത് ആരംഭിച്ച കൊട്ടാരംവക സ്കൂളാണ് ആദ്യ സ്കൂള്‍.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍1953ല്‍ ശ്രീകരിയാഞ്ചയില്‍ ഇ. കെ. മാധവന്‍ പിള്ള പ്രസിഡന്‍റായി ആദ്യത്തെ ജനകീയ പഞ്ചായത്ത് രൂപീകരിച്ചു.





ഭരണിക്കാവ്


ഭരണിക്കാവ് പഞ്ചായത്ത്‌ വെബ്സൈറ്റ് വിവരങ്ങള്‍

പ്രാക് ചരിത്രംദേവീക്ഷേത്രത്തിന് തൊട്ടടുത്തായി സ്ഥാപിച്ചിരുന്നതും ഇപ്പോള്‍ പ്രത്യേകമായ സംരക്ഷിച്ചുവരുന്നതുമായ ഒരു ബുദ്ധ പ്രതിമ ഈ സ്ഥലത്തിന്‍റെ പ്രാചീനത വിളിച്ചു.
സ്ഥലനമോല്‍പത്തിഭരണിക്കാവില്‍ ഒരു ദേവീക്ഷേത്രമുണ്ടെന്നും ക്ഷേത്രം നില്‍ക്കുന്ന പ്രദേശം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിബിഡമായ ഒരു കാവായിരുന്നുവെന്നും ഈ ക്ഷേത്രവും അവിടുത്തെ ദേവിയും ദേവിയുടെ തിരുനാമമങ്ങളുമൊക്കെയായി ഈ പ്രദേശത്തിന് ഈ പേര് വന്നത് എന്ന് വിശ്വസിക്കുന്നു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിന്‍റെ നെടുംതൂണുകളായിരുന്ന ത്രിമൂര്‍ത്തികളെന്ന് അറിയപ്പെട്ടിരുന്ന പട്ടം താണുപിള്ള റ്റിം.എം. വര്‍ഗീസ് സി. കേശവന്‍ എന്നിവരില്‍ റ്റി.എം. വര്‍ഗീസ് നമ്മുടെ പഞ്ചായത്തില്‍ മഞ്ഞാടിത്തറ തണ്ടാനേത്ത് കുടുംബാംഗമായിരുന്നു. കെ. ഗോപാലപിള്ളയായിരുന്നു ദിവാന്‍ ഭരണത്തിന് എതിരായ പ്രക്ഷോഭത്തില്‍ വള്ളിക്കുന്നില്‍ വച്ച് അറസ്റ്റു വരിച്ചവരില്‍ ഒരാള്‍.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍സാംസ്കാരിക രാഷ്ട്രീയ ഭരണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തികള്‍, സമത്വത്തിന്‍റെയും സഹോദര്യത്തിന്‍റെയും മൂര്‍ത്തിമദ്ഭാവങ്ങളായ ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് ആരാധനാലയങ്ങള്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ഗുസ്തി മത്സരരംഗത്തെ മുടിചൂടാമന്നനായ കേരള ഗാമ തുരുത്തുവിള പപ്പുദാസ് തുടങ്ങിയവര്‍ ഈ നാടിന്‍റെ സന്താനങ്ങളാണ്.
വാണിജ്യ- ഗതാഗത പ്രാധാന്യംകായംകുളംപുനലൂര്‍ റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഏറ്റവു പഴയ റോഡാണ്.
പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍1953 ല്‍ ആണ് പഞ്ചായത്ത് ഭരണസമിതികള്‍ നിലവില്‍ വന്നത്. അന്നുവരെ വില്ലേജ് യൂണിയന്‍ എന്ന പേരില്‍ പരിമിതമായ അധികാരങ്ങളോടു കൂടിയ ഒരു സമിതിയാണ് ഭരണം നടത്തിയത്. അതിന്‍റെ പ്രസിഡന്‍റ് നല്ലമുട്ടത്തു രാമകൃഷ്ണപിള്ള ആയിരുന്നു. 1953 ലെ തിരഞ്ഞെടുപ്പില്‍ അരിപ്പുറത്ത് കെ.എന്‍. കൃഷ്ണപിള്ള ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു .





കായംകുളം ചരിത്രം




കായംകുളം മുനിസിപ്പാലിറ്റി വെബ്സൈറ്റ് വിവരങ്ങള്‍

പ്രാക് ചരിത്രം
16ാം നൂറ്റാണ്ടിനു മുമ്പ് പാണ്ടിക്കാരുടെ വാണിജ്യകേന്ദ്രമായിരുന്ന ഓടനാട് 16ാം നൂറ്റാണ്ടില്‍ പറങ്കികള്‍ പണ്ടകശാല സ്ഥാപിച്ചതോടുകൂടി പാണ്ടിക്കാരുടെ വ്യാപാരബന്ധം അവസാനിക്കുന്നു. 1731 കൊല്ലം രാജാവ് കായംകുളത്തു നിന്ന് രാജകുമാരനെയും കുമാരിയേയും ദത്തെടുത്തു ഇതിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മയും ദേശിങ്ങനാട്ടുരാജാവും യുദ്ധം ചെയ്തു. തടവിലായ ദേശിങ്ങനാട്ട് രാജാവിനെ കായംകുളം രാജാവ് മോചിപ്പിക്കുന്ന തുടര്‍ന്ന് പലയുദ്ധങ്ങളു നടന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മ വീണ്ടും കായംകുളം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഇരുവരും സന്ധിയില്‍ ഏര്‍പ്പെട്ട ഇതിനെ 1742 ലെ മന്നാത്തുടമ്പടി എന്നറിയപ്പെടുന്ന ഈ ഉടമ്പടി ലംഘിച്ച കായംകുളം രാജാവിനെ വേണാട് സൈന്യം പരാജയപ്പെടുത്തി. 1746 ല്‍ കായംകുളം തിരുവിതാംകൂറിനോട് ചേര്‍ത്തു കൃഷ്ണപുരം കൊട്ടാരം കായംകുളത്തിന്‍റെ നാഴികകല്ലാണ് ഇത് കായംകുളം രാജാവ് പണികഴിച്ചതാണെന്നും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പണികഴിപ്പിച്ചതാണെന്നും രണ്ടഭിപ്രായമുണ്ട്.



സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി അയിത്തത്തിനെതിരെ നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനായി ഗാന്ധിജി എത്തിയപ്പോള്‍ അദ്ദേഹം ഹരിപ്പാട് വന്നിരുന്നു. 1936 ല്‍ പുതിയിടത്ത് ആശ്രമപരിസരത്ത് നടന്ന സമ്മേളനത്തില്‍ നെഹ്റു കമലാനെഹ്റു ഇന്ദിരാഗാന്ധി എന്നിവര്‍ പങ്കെടുത്തു. 1931 നിവര്‍ത്തനപ്രക്ഷോപം സര്‍.സി. പി.ക്കെതിരെ നടന്ന സമരം ഇവയെല്ലാം കായംകുളത്ത് വളരെ ശക്തമായിരുന്നു. അക്കാലത്ത് നിന്നിരുന്ന ജാതീയമായ വേര്‍തിരിവിനെതിരെ ശക്തമായ സമരങ്ങള്‍ നടന്നു സ്വാതന്ത്ര്യസമരകാലത്ത് പത്രങ്ങളിലൂടെ ലേഘനങ്ങളും കവിതകളും പ്രസിദ്ധികരിച്ചു ജയില്‍ശിക്ഷ അനുഭവിച്ചവരും നിയമലംഘനം നടത്തി ജയില്‍ ശിക്ഷ അനുഭവിച്ചവരും ധാരാളമാണ്. 1947 ആഗസ്റ്റ 15 ല്‍ കായംകുളം ഗവണ്‍മെന്‍റ് സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു.

വാണിജ്യ- ഗതാഗത പ്രാധാന്യം


ആലപ്പുഴ ജില്ലയിലെ പ്രമുഖ വാണിജ്യ കേന്ദ്രമാണ് കായംകുളം പണ്ട്കാലത്ത് ഉപ്പ് വ്യവസായത്തിനു പേരു കേട്ട സ്ഥലമാണ് കായംകുളം. കായംകുളംത്തെ പ്രധാന വ്യവാസയം കശുവണ്ടി വ്യവസായമാണ് കൂടാതെ പരമ്പാരഗത വ്യവസായമായ കയര്‍ വ്യവസായം കൂടാതെ ചെറുകിട കമ്പിനികള്‍, മെഴുകുതിരി നിര്‍മ്മാണയൂണിറ്റുകള്‍ കൂടാതെ തഴപായ് നിര്‍മ്മാണം വട്ടി കുട്ട എന്നിവയുടെ നിര്‍മ്മാണം ഇവ കുടില്‍ വ്യവസായമായി നടത്തുന്നു. റോഡ് ഗതാഗതം, റെയില്‍ ഗതാഗതം എന്നിവയാണ് പ്രധാന ഗതാഗതമാര്‍ഗ്ഗമെങ്കിലും ജലഗതാഗതത്തെയും ആശ്രയിക്കേണ്ടിവരുന്നു പ്രധാന റോഡുകള്‍ എന്‍.എച്ച്. 47 കെ.പി. റോഡ്, കായംകുളം, തിരുവല്ല റോഡ് ഇവയാണ്.





2012 നവംബർ 17, ശനിയാഴ്‌ച

കൃഷ്ണപുരം കൊട്ടാരം-വിക്കിപീഡിയ വിവരങ്ങള്‍

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം (ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു.


ചരിത്രം

പുരാതനകാലത്ത്‌ ഓടനാട്‌ എന്നായിരുന്നു ഇന്നത്തെ കായംകുളം ഉൾപ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്‌. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച്‌ കൃത്യമായ അറിവില്ല. കായംകുളവും സമീപ പ്രദേശങ്ങളായ ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളിതുടങ്ങിയ പ്രദേശങ്ങളും ചേർന്ന വിശാലമായ ഒരു നാട്ടുരാജ്യമായിരുന്നു ഓടനാട്‌. പതിനഞ്ചാം നൂറ്റാണ്ടോടെ, ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ളഎരുവ എന്ന സ്ഥലത്തേക്ക്‌ മാറ്റി. നീണ്ട ഒരു കടൽത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാർക്കും പോർച്ചുഗീസുകാർക്കും നല്ല വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കായംകുളം രാജ്യം പിടിച്ചെടുക്കുകയും അതിനെ തിരുവിതാംകൂറിനോടു ചേർക്കുകയും ചെയ്തു. കായംകുളം രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തി, 1729-നും 1758-നും ഇടയിലുള്ള കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ ഇന്നുകാണുന്ന കൊട്ടാരത്തിന്റെ ആദ്യരൂപം പണികഴിപ്പിച്ചു. രാമയ്യൻ ദളവയ്ക്കായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. പിന്നീട്‌ അയ്യപ്പൻ മാർത്താണ്ഡപ്പിള്ള ഈ കൊട്ടാരം പുതുക്കിപ്പണിതെങ്കിലും തനിമയിൽ മാറ്റമൊന്നും വരുത്തിയില്ല. തിരുവിതാംകൂർ രാജാക്കന്മാരുടെ ഒരു ഇടത്താവളമായി കൃഷ്ണപുരം കൊട്ടാരം ഉപയോഗിച്ചുപോന്നു.

രൂപരേഖ

തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ്‌നിർമ്മിച്ചിരിക്കുന്നത്‌. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ചെറിയപതിപ്പ് എന്നു തന്നെ പറയാവുന്ന രീതിയിലാണ്‌ ഇതിന്റെ നിർമ്മാണം. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. ഈ ഉദ്യാനം നല്ലരീതിയിൽത്തന്നെ പരിപാലിച്ചിട്ടുണ്ട്‌. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിന്റെ പ്രധാന വാതിലിലൂടെ ചരിത്രമുറങ്ങുന്ന കൊട്ടാരക്കെട്ടിലേക്ക് പ്രവേശിക്കാം. കൊട്ടാരത്തിന്റെ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു.

മ്യൂസിയം


പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. വിശദമായ വിവരണങ്ങൾ നൽകാൻ വിനോദസഞ്ചാരവകുപ്പിന്റെ ഉദ്യോഗസ്ഥരുമുണ്ട്. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണയശേഖരവും, പുരാതന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടേയും കേരളത്തിന്റെയും പലഭാഗങ്ങളിൽനിന്നും കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളും, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്തെ മഞ്ചൽ, പല്ലക്ക്തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയിൽ, കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷംചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

കൊട്ടാരത്തിൽ എത്തിച്ചേരുവാനുള്ള വഴി

ആലപ്പുഴ ജില്ലയിലെ പ്രമുഖ പട്ടണങ്ങളിൽ ഒന്നാണ്‌ കായംകുളം. പട്ടണത്തിൽനിന്നും ഏകദേശം രണ്ടുകിലോമീറ്റർ തെക്കോട്ടു മാറി, ദേശീയപാതക്കു സമീപത്താണ് കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 100 കി.മീ. അകലെയായിദേശീയപാത 544-ൽ ആണ് കായംകുളം പട്ടണം.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 130 കി.മീ. അകലെയാണ് കായംകുളം.
കായംകുളം റെയിൽ‌വേ സ്റ്റേഷൻ ഠൌണിൽ നിന്ന് ഏകദേശം 1.5 കി.മീ അകലെയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ഭാഗത്തുനിന്നുള്ള മിക്കവാറും എല്ലാ ട്രെയിനുകളും കായംകുളത്ത് നിറുത്തും.

2012 നവംബർ 16, വെള്ളിയാഴ്‌ച

ഓച്ചിറ പരബ്രഹ്മക്ഷേത്രം-വിക്കിപീഡിയ


കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.ന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

ഐതിഹ്യം

വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.

രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം. ചരിത്രപ്രസിദ്ധമായ കായംകുളംവേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. ഓച്ചിറബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.
പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം"ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ പരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..

ചരിത്രം

വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവപണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.

ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.



പ്രത്യേകത


ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

എട്ടുകണ്ടം ഉരുളിച്ച

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

ചലച്ചിത്രങ്ങളിൽ

ആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.



കായംകുളത്തു രാജാവിന്റെ ശ്രീചക്രം-ഐതിഹ്യമാല

ഉറവിടം-വി ക്കി ഗ്രന്ഥ ശാല


കായംകുളം രാജ്യം പിടിച്ചടക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകുടി രാമയ്യൻ ദളവ തിരുവിതാംകൂർ (മാർത്താണ്ഡവർമ്മ) മഹാരാജാവിന്റെ ചാരത്വം സ്വീകരിച്ചു കൊണ്ട് ഒരിക്കൽ വേ‌ഷം മാറി കായംകുളത്തു ചെന്നു ചേർന്നു. ഗൂഢമായി അവിടുത്തെ സ്ഥിതിഗതികൾ അന്വേ‌ഷിച്ചപ്പോൾ രാജ്യവും വംശവും നശിക്കത്തക്കവണ്ണമുള്ള ചില ദുർന്നടപ്പുകൾ രാജാവിനുള്ളതായി ദളവയ്ക്ക് അറിവു കിട്ടി. എങ്കിലും അവിടെ ഐശ്വര്യം ഉപര്യുപരി വർദ്ധിച്ചുകൊണ്ടുതന്നെ ഇരിക്കുന്നതായിക്കണ്ട് അതിന്റെ കാരണമെന്താണെന്ന് അദ്ദേഹം വിണ്ടും അന്വേ‌ഷിച്ചു. അപ്പോൾ ആ രാജാവിന്റെ തേവാരപ്പുരയിൽ ഒരു ശ്രീചക്രം ഇരിക്കുന്നുണ്ടെന്നും അതു സർവ്വലക്ഷണങ്ങളും ഒത്തതാണെന്നും അതിന്റെ പൂജ പ്രതിദിനം അവിടെ ശരിയായി നടന്നുവരുന്നുണ്ടെന്നും അതവിടെ ഇരിക്കുന്ന കാലത്ത് ആ രാജ്യത്തിനും രാജവംശത്തിനും ഐശ്വര്യാഭിവൃദ്ധിയല്ലാതെ നാശം ഒരിക്കലും ഉണ്ടാകുന്നതല്ലെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും ഏതു വിധവും ഈ ശ്രീചക്രം തട്ടിയെടുത്തു കൊണ്ടുപോകണമെന്ന് അദ്ദേഹം തീർച്ചയാക്കുകയും ചെയ്തൂ.
അനന്തരം ദളവ ഒരു ഭ്രാന്തന്റെ വേ‌ഷം ധരിച്ചു തേവാരപ്പുരയുടെ അടുക്കൽ ചെന്നുകൂടി. വല്ലതുമൊക്കെ അസംബന്ധങ്ങൾ പുലമ്പിക്കൊണ്ടിരിക്കുമെന്നലതെ അദ്ദേഹം അവിടെ ഉപദ്രവമൊന്നും ചെയ്തിരുന്നില്ല. എന്നുമാത്രമല്ല, അതിരാവിലെ കുളിച്ചു ഭസ്മക്കുറിയിട്ടു പൂക്കളൊരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങൾ തേച്ചു മുക്കിക്കൊടുക്കുക മുതലായ ചില ഉപകാരങ്ങൾ ചെയ്തും പോന്നു. ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പൊൾ "ഈ സാധുമനു‌ഷ്യനു ഭ്രാന്തുണ്ടെങ്കിലും ഈയാൾ ഉപദ്രവിയല്ല" എന്നൊരു വിശ്വാസം അവിടെ എല്ലാവർക്കുമുണ്ടായിത്തിർന്നു.
പൂജക്കാർ രാവിലെ കുളിച്ചുവന്നു നിർമ്മാല്യം (തലേദിവസംപൂജിച്ച പൂവ്) വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തൻ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയിൽ വച്ചുകൊണ്ടു കോട്ടവാതിൽക്കൽച്ചെന്ന് അവിടെ കാവൽ നിൽക്കുന്ന പട്ടാളക്കരോട് "ഇതാ ശ്രീചക്രം ഞാൻകൊണ്ടുപോകുന്നു; വേണമെങ്കിൽ പിടിച്ചുകൊൾവിൻ. അല്ലെങ്കിൽ ഞാൻ കൊണ്ടുപോകും" എന്നു പറയും. അപ്രകാരം രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലൂം ചെന്നു നിന്ന് "ഇതാ ശ്രീ ചക്രം ഞാൻ കൊണ്ടുപോകുന്നു; ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാർ നന്ദിയില്ലാത്തവരാണ്; അവരോടു ഞാൻവിവരം പറഞ്ഞിട്ട് അവർ എന്നെ പിടിച്ചില്ല. അവിടുന്നും മനൗമവലംബിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ശ്രിചക്രം പോകും; ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാൽ ഫലമൊന്നുമുണ്ടാവുകയില്ല" എന്നു വിളിച്ചുപറയും. ഇതുകേട്ടു പട്ടാളക്കാരും രാജാവിന്റെ ആൾക്കാരും രണ്ടു മൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതിൽ പൂക്കളല്ലാതെ ഒന്നും കണ്ടില്ല. പിന്നെ അയാൾ വിളിച്ചുപറഞ്ഞാൽ, ഓഹോ, കൊണ്ടു പൊയ്ക്കൊള്ളൂ. ഇവിടെ ആർക്കും ശ്രീചക്രം വേണ്ടാ" എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ഏകദേശം ആറു മാസത്തോളം കാലം പതിവായി ചെയ്തതിന്റെ ശേ‌ഷം ഒരു ദിവസം തേവാരപ്പുരയിൽ പൂജക്കാരനില്ലാതിരുന്ന തരം നോക്കി രാമയ്യൻ ദളവ ശ്രീചക്രമെടുത്തു വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ടു തലയിൽവച്ചു പതിവുപോലെ കോട്ടവാതിൽക്കലെത്തി പട്ടാളക്കരെ വിളിച്ച് "ഇതാ ശ്രീചക്രം ഞാൻകൊണ്ട് പോകുന്നു; ഇത്രനാളും പറഞ്ഞതുപോലെയല്ല; ഇന്നു സത്യമായിട്ടു ശ്രീ ചക്രം എന്റെ വട്ടിയിലുണ്ട്" എന്നു പറഞ്ഞു. എങ്കിലും ഇയ്യാൾ പതിവുപോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ചു പട്ടാളക്കാർ ചിരിച്ചുകൊണ്ട് "എന്നാൽ കൊണ്ടു പൊയ്ക്കൊള്ളു" എന്നു പറഞ്ഞതല്ലാതെ രാമയ്യനെ പിടിക്കുന്നതിനോ വട്ടി പരിശോധിക്കുന്നതിനോ ചെന്നില്ല. രാമയ്യൻ പിന്നെ രാജാവിരിക്കുന്ന മാളികയുടെ ചുവട്ടിലും ചെന്നു നിന്നു പതിവുപോലെ വിളിച്ചു പറഞ്ഞു. അതുകേട്ടിട്ടു രാജാവും ചിരിച്ചുകൊണ്ടിരുന്നതേയുള്ളു. ഉടനെ രാമയ്യൻ നേരെ തെക്കോട്ടു വച്ചടിച്ചു. കുറച്ചു സമയം അഴിഞ്ഞു പൂജക്കാരൻ തേവാരപ്പുരയിൽ ചെന്ന സമയം അവിടെ ശ്രീചക്രം കാണായ്കയാൽ പരിഭ്രമിച്ചു വിവരം ഗാട്ടുനിന്നിരുന്ന പാട്ടാളക്കാരെ അറിയിച്ചു.
അപ്പോഴേക്കും അവിടെ വലിയ ബഹളമായി. സംഗതി രാജാവുവരെ എല്ലാവരുമറിഞ്ഞു. ഭ്രാന്തനെ അന്വേ‌ഷിച്ചു പിടിക്കുന്നതിനായി രാജഭടന്മാർ നാലുദിക്കിലേക്കും ഓട്ടം തുടങ്ങി. ഭ്രാന്തൻ വേ‌ഷം മാറി പമ്പ കടന്നിരുന്നതിനാൽ ഭടന്മാരെല്ലാം ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. ഭ്രാന്തനെ എങ്ങും കാണ്മാനില്ലെന്നു രാജസന്നിധിയിലറിയിച്ചു. ആ ശ്രീചക്രം പോയതിനാൽ രാജാവിനും രാജ്യവാസികൾക്കും വളരെ മനസ്താപമുണ്ടായി. അവിടെ പിന്നെയും പലവിധത്തിൽ അതിനെപ്പറ്റി അന്വേ‌ഷണങ്ങൾ നടത്തി; ഒരു തുമ്പുമുണ്ടായില്ല.അധികം താമസിയാതെ കായംകുളം രാജ്യം തിരുവിതാംകൂറിൽ ചേരുകയും ചെയ്തു. ആ ശ്രീചക്രം ഇപ്പോഴും തിരുവനന്തപുരത്തു തേവാരപ്പുരയിൽ ഇരിക്കുന്നുണ്ടെന്നാണു കേൾവി.

വട്ടപ്പറമ്പിൽ വലിയമ്മ-ഐതിഹ്യമാല

ഉറവിടം-വിക്കി ഗ്രന്ഥ ശാല


കാർത്തികപ്പള്ളി താലൂക്കിൽ ചേർന്ന കായംകുളം എന്ന പ്രദേശം തിരുവതാംകൂറിൽ ചേരുന്നതിനു മുൻപ് അതൊരു പ്രത്യേക രാജ്യമായി ഒരു രാജാവിനാൽ ഭരിക്കപ്പെട്ടിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. അവിടെ ഇപ്പോഴുള്ള 'പുതിയടത്തു' ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പിൽ എന്നു പ്രസിദ്ധമായിട്ട് ഒരു നായർ കുടുംബം ഉണ്ടായിരുന്നു. ഈ കുടുംബക്കാർക്കു കായംകുളത്തു രാജാവിന്റെ മന്ത്രിസ്ഥാനവും, ആയുധാഭ്യാസ വി‌ഷയത്തിൽ ഗുരുസ്ഥാനവും തന്നിമിത്തം സേനാനായകത്വവും ഉണ്ടായിരുന്നതു കൂടാതെ വിവാഹബന്ധത്താൽ ബന്ധുത്വവുമുണ്ടായിരുന്നു. ഇപ്രകാരം രാജാവിന്റെ ആശ്രയത്തിലും, സംരക്ഷണത്തിലുമിരുന്ന ആ കുടുംബത്തിലുൾപ്പെട്ട ഒരു ശാഖക്കാർ എന്തോ കാരണവശാൽ ആ രാജാവിന്റെ അപ്രീതിക്കു പാത്രീഭവിക്കുകയാൽ കൊല്ലം 850-ആമാണ്ടിടയ്ക്ക് അവിടെ നിന്നും പിരിഞ്ഞു പോകേണ്ടതായി വന്നു. പണ്ടേ തന്നെ ശൂരന്മാരും ധൈര്യശാലികളും യുദ്ധവിദഗ്ദ്ധന്മാരുമായിരുന്ന അവർ അവിടെ നിന്നും പിരിഞ്ഞുപോയി. എങ്കിലും ഏതാനും സൈന്യങ്ങളെ ശേഖരിച്ചുകൊണ്ട് കായംകുളത്തിനു സമീപം തന്നെ 'കീരിക്കാട്' എന്ന ദിക്കിൽ എതാനും സ്ഥലം സ്വാധീനപ്പെടുത്തുകയും, അവിടെ കോട്ട,കൊത്തളം മുതലായവയും ആ കോട്ടയ്ക്കകത്തു ഒരു ഭവനവും ചില പരദേവതാലയങ്ങളും മുതലായവ ഉണ്ടാക്കുകയും ചെയ്തു അനന്യാശ്രയമായും പൂർവ്വാധികം പ്രാബല്യത്തോടുകൂടിയും താമസിച്ചു. ശേ‌ഷമുള്ള ശാഖക്കാർ യഥാപൂർവ്വം കായംകുളത്തു രാജാവിനെ ആശ്രയിച്ചുതന്നെ കായംകുളത്തുള്ള ആദികുടുംബത്തിലും താമസിച്ചു വന്നു. കീരിക്കാട്ടേക്ക് മാറിത്താമസിച്ചവർ കായംകുളത്തു രാജാവിനെ ലേശം പോലും വക വയ്ക്കാതെ സ്വാതന്ത്ര്യത്തോടെയാണു താമസിച്ചിരുന്നത്. എങ്കിലും അവരുടെ പ്രാബല്യത്തേയും പരാക്രമത്തേയും സൈന്യബലത്തേയും കുറിച്ചു വിചാരിച്ചിട്ടും തന്റെ സൈനികന്മാർ അവരുടെ ശി‌ഷ്യരും വളരെക്കാലം അവരുടെ അധികാരത്തിൻ കീഴിൽ ഇരുന്നവരുമാകയാൽ അടുത്തുകൂടി വരുമ്പോൾ മറുഭാഗത്തു ചേർന്നു കളഞ്ഞെങ്കിൽ വലിയ ആപത്തായിത്തീരുമല്ലോ എന്നു ശങ്കിച്ചിട്ടും കായംകുളത്തു രാജാവിനു അവരോടെതിർക്കാൻ ധൈര്യമുണ്ടായില്ല. അതിനാൽ അവർ കാലക്രമേണ ഒരു നാടുവാഴിയുടെ സ്ഥിതിയിലായിത്തീർന്നു.
വട്ടപ്പറമ്പിൽ കുടുംബത്തിൽ നിന്നും പിരിഞ്ഞുപോയി താമസം കീരിക്കാട്ടാക്കിയതിന്റെ ശേ‌ഷംവും അവർ എഴുത്തുകുത്തുകളിലും മറ്റും ആ പുരാതനകുടുംബപ്പേർ തന്നെയാണു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ നടത്തി വരുന്നു. എങ്കിലും കീരിക്കാട്ടിലുള്ള ആ ഭവനം കോട്ടയ്ക്കകത്താകയാൽ ആ ദിക്കുകാർ ആ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി പേർ പറഞ്ഞു തുടങ്ങുകയും അതു ആ ദിക്കുകളിൽ ഒരു വിധം നടപ്പായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടങ്ങളിൽ ചിലർ അങ്ങിനെ പറഞ്ഞുവരുന്നുമുണ്ട്.
കൊല്ലം 681-ആമാണ്ടുമുതൽ 710-ആമാണ്ടുവരെ രാജ്യം വാണിരുന്ന വീര ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലാനന്തരം 904-ആമാണ്ട് സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യഭാരം കൈയേറ്റ കാലം വരെ ചില ഇടപ്രഭുക്കന്മാർ, മാടമ്പിമാർ, എട്ടുവീട്ടിൽപിള്ളമാർ, മുതലായ രാജ്യദ്രാഹികളുടെ അക്രമങ്ങളും ഉപദ്രവങ്ങളും നിമിത്തം തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ആൺവഴിതമ്പുരാക്കന്മാരും പെൺവഴിതമ്പുരാക്കന്മാരും പലപ്പോഴും തലസ്ഥാനം വിട്ട് ഒളിച്ചോടിപ്പോയി പല സ്ഥലങ്ങളിൽ ചെന്നു അജ്ഞാതവാസം ചെയ്യേണ്ടതായി വന്നിട്ടുണ്ടന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ കൂട്ടത്തിൽ ഒരു മഹാരാജ്ഞി ശത്രുഭയം നിമിത്തം പ്രാണരക്ഷാർഥം കുറച്ചുകാലം അരിപ്പാട്ടു 'കരിപ്പാലിൽ' കോയിക്കൽ എഴുന്നള്ളി താമസിച്ചിരുന്നു. 933-ആമാണ്ട് മുതൽ 73-ആമാണ്ടുവരെ തിരുവതാംകൂർ രാജ്യം യഥായോഗ്യം ഭരിച്ചു വാണിരുന്ന വിശ്വവിശ്രുതനായ കാർത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തരുളിയത് ആ മഹാരാജ്ഞിയിൽ നിന്നും അവിടെവച്ചുമായിരുന്നു. അങ്ങിനെ ആ മഹാരാജ്ഞി ആ രാജകുമാരനോടുകൂടി അവിടെ എഴുന്നള്ളി താമസിച്ചിരുന്നകാലത്തു കീരിക്കാട്ടു വട്ടപ്പറമ്പിൽ അന്നു മൂപ്പായിരുന്ന സ്ത്രീ കൂടെക്കൂടെ മഹാരാജ്ഞിയെ മുഖം കാണിക്കാനായി കരിപ്പാലിൽകോയിക്കൽ പൊയ്ക്കൊണ്ടിരുന്നു. അതിനാൽ ആ സ്ത്രീയും മഹാരാജ്ഞിയും തമ്മിൽ പരിചയമായി എന്നു മാത്രമല്ല പരസ്പരം മഹാരാജ്ഞീ തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ഒരു പ്രധാന അംഗമായിരുന്നുവെങ്കിലും കാലസ്ഥിതികൊണ്ടും ദേശാന്തരവാസം നിമിത്തവും മറ്റും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളുമുണ്ടായിരുന്നു. അക്കാലത്തു അതിനെല്ലാം പരിഹാരങ്ങളുണ്ടാക്കികൊടുത്തു സഹായിച്ചുകൊണ്ടിരുന്നതു വട്ടപ്പറമ്പിലെ ആ ഗുണവതിയും ബുദ്ധിശാലിനിയും ഔദാര്യനിധിയുമായ സ്ത്രീയായിരുന്നു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ മഹാരാജ്ഞിതിരുമനസ്സിലേക്ക് അന്നു അവിടെ കഴിച്ചുകൂട്ടാൻ കഴിയുമായിരുന്നോ എന്നുതന്നെ സംശയമാണ്. ആ സ്ത്രീ കൂടെക്കൂടെ ചെന്നു മുഖംകാണിക്കുകയും അവിടുത്തെ യോഗക്ഷേമങ്ങളെ അന്വേ‌ഷിക്കുകയും ചെല്ലുമ്പോളെല്ലാം കുറേശ്ശേ പണവും നിത്യോപയോഗ്യങ്ങളായ ചില സാധനങ്ങളും തിരുമുൽക്കാഴ്ച്ച വയ്ക്കുകയും പതിവായിരുന്നു.
അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം വട്ടപ്പറമ്പിലെ ആ മൂത്ത സ്ത്രീ തിരുമുമ്പാകെ ചെന്നിരുന്ന സമയം അന്നു മൂന്നു തിരുവയസ്സുമാത്രം പ്രായമായിരുന്ന രാജകുമാരൻ ആ സ്ത്രീയെക്കണ്ടിട്ടു ‚ഇതാരാണമ്മേ‛ എന്നു കൽപ്പിച്ചു ചോദിക്കുകയും അതിനു മറുപടിയായി മഹാരാജ്ഞി (ആ സ്ത്രീയ്ക്കു മഹാരാജ്ഞിയെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നതിനാൽ) ഇതു നിന്റെ വലിയമ്മയാണു എന്നു കൽപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആ രാജകുമാരൻ ആ സ്ത്രീയെ വലിയമ്മ എന്നു വിളിച്ചുവന്നു. അവിടുന്നു മഹാരാജാവായതിന്റെ ശേ‌ഷവും അങ്ങിനെ തന്നെ ക കൽപ്പിച്ചു വിളിച്ചു വന്നിരുന്നതിനാൽ വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരുന്ന സ്ത്രീകൾക്കു വലിയമ്മയെന്നുള്ളതു ഒരു സ്ഥാനപ്പേരായിരുന്നു. അതിനാൽ ഇപ്പോഴും അവരെ എല്ലാവരും അങ്ങിനെ തന്നെ വിളിച്ചുവരുന്നു
വട്ടപ്പറമ്പിൽ വലിയമ്മ എന്തെങ്കിലും തിരുമുൽക്കാഴ്ച വെയ്ക്കാനായി മഹാരാജ്ഞിയുടെ തിരുമുമ്പാകെ കൊണ്ടുചെന്നാൽ രാജകുമാരൻ ഓടിച്ചെന്നു തൃകൈയ്യിൽ വാങ്ങി അമ്മയുടെ അടുക്കൽ കൊണ്ടുചെന്നുകൊടുക്കുക പതിവായിരുന്നു. അതിനാൽ അവിടുന്നു തിരുമൂപ്പേറ്റതിന്റെ ശേ‌ഷവും വട്ടപ്പറമ്പിൽ കുടുംബത്തിലെ സ്ത്രീകൾ മുഖം കാണിക്കാനായി ചെല്ലുന്ന സമയങ്ങളിൽ കൊണ്ടുചെല്ലുന്ന കാഴ്ചദ്രവ്യം തൃകൈയ്യിൽ തന്നെ വാങ്ങുക പതിവായിരുന്നു. എന്നു മാത്രമല്ല തന്റെ പിൻവാഴ്ച്ചക്കാരും അങ്ങിനെ ചെയ്തുകൊള്ളണമെന്നു ഒരേർപ്പാട് കൽപ്പിച്ചു നിശ്ചയിക്കുകയും ചെയ്തു. ആ ഏർപ്പാട് ഇപ്പോഴും അങ്ങിനെതന്നെ നടന്നു വരുന്നുമുണ്ട്.
രാമവർമ്മരാജകുമാരനു അക്ഷരാഭ്യാസം ചെയ്യിക്കുന്നതിന് ആദ്യം ഗുരുസ്ഥാനം വഹിച്ചത് മഹാരാജ്ഞിതന്നെയാണ്. പിന്നീട് അതിനു വേണ്ടുന്ന ഏർപ്പാടുകൾ വട്ടപ്പറമ്പിൽ വലിയമ്മ ചെയ്തുകൊടുക്കുകയും ചെയ്തു. രാജകുമാരൻ അന്നു ഏകദേശം അനാഥസ്ഥിതിയിലാണ് താമസ്സിച്ചിരുന്നതെങ്കിലും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേരിൽ സാക്ഷാൽ വലിയമ്മയുടെ പേരിലെന്നപോലെ തന്നെ സ്നേഹബഹുമാനങ്ങളുണ്ടായിരുന്നു. അപ്രകാരം തന്നെ രാജകുമാരനെക്കുറിച്ചു പുത്രനിർവിശേ‌ഷമായ സ്നേഹവാത്സല്യം ആ വലിയമ്മയ്ക്കുമുണ്ടായിരുന്നു.
ഇങ്ങിനെയിരിക്കുന്ന കാലത്തു ഒരു ദിവസം വൈകുന്നേരം 'പെരുളാവൂർ അടിതിരി' എന്നു പ്രസിദ്ധനായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അരിപ്പാട്ടു ചെന്നു ചേർന്നു. അത്താഴം കഴിക്കുന്നതിന് എവിടെ കേറിയാൽ തരമാകും എന്നു അന്വേ‌ഷിച്ചപ്പോൾ കരിപ്പാലിൽ കോയിക്കൽ ചെന്നാൽ അത്താഴം കിട്ടുമെന്നും, അവിടെ അരിവെപ്പു ബ്രാഹ്മണരാണന്നും ആരോ പറയുകയാൽ അദ്ദേഹം അവിടെ ചെന്നുകയറി. ഔദാര്യനിധിയായിരുന്ന രാജകുമാരൻ ആ ബ്രാഹ്മണോത്തമനെ കണ്ടയുടനെ അത്താഴത്തിനു ക്ഷണിക്കുകയും കുളിയും മറ്റും കഴിഞ്ഞു വരുവാൻ കൽപ്പിച്ചയക്കുകയും ചെയ്തു, അടിതിരിപ്പാട്ടീന്നു കുളിയും സന്ധ്യാവന്ദനാദി നിത്യകർമാനുഷ്ഠാനങ്ങളും കഴിഞ്ഞു ചെന്നപ്പോഴേയ്ക്കും അത്താഴം കാലമായിരുന്നു. അത്താഴം കഴിഞ്ഞതിന്റെ ശേ‌ഷം ആ ബ്രാഹ്മണവര്യൻ എവിടെ നിന്നാണു വരുന്നതെന്നും എവിടെപ്പോകാനായിട്ടാണ് പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും രാജാവ് കൽപ്പിച്ചു ചോദിക്കുകയും, താൻ കുറച്ചു വടക്കുനിന്നാണു വരുന്നത് എന്നും തനിക്കു വിവാഹം കഴിച്ചുകൊടുക്കനുള്ള പ്രായം അതിക്രമിച്ചവരായി ഒൻപതു പെൺകിടാങ്ങൾ ഇരിക്കുന്നുണ്ടന്നും ദാരിദ്ര്യം നിമിത്തം ഒരു കന്യകയെയെങ്കിലും വിവാഹം കഴിച്ചു കൊടുപ്പാൻ താൻ ശക്തനല്ലെന്നും തിരുവനന്തപുരത്തു ചെന്നുമഹാരാജാവിനെ മുഖം കാണിച്ചു വിവരമറിയിച്ചാൽ വല്ലതും നിവൃത്തിയുണ്ടായെങ്കിലെന്നു വിചാരിച്ചു താൻ തിരുവനന്തപുരത്തേക്കായിട്ടാണു പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും ആ ബ്രാഹ്മണൻ പറയുകയും ചെയ്തു. അപ്പോൾ രാജകുമാരൻ ‚ഒൻപതു പെൺകിടാങ്ങളെ കൊടുക്കുന്നതിനു എത്ര പണം വേണ്ടിവരും?‛ എന്നു കൽപ്പിച്ചു ചോദിച്ചതിനു നമ്പൂരീ ‚ഒൻപതിനായിരം പണമുണ്ടങ്കിൽ ഒരുവിധം കഴിച്ചുകൂട്ടാമായിരുന്നു‛ എന്നു മറുപടി പറഞ്ഞു. (അക്കാലത്തു നമ്പൂരിമാർക്കു ഒരു പെൺകൊടയ്ക്ക് ആയിരം പണത്തിലധികം സ്ത്രീധനം കൊടുക്കേണ്ടിയിരുന്നില്ല.) ഉടനെ രാജകുമാരൻ ‚കാലത്തു തമ്മിൽ കണ്ടിട്ടേ പൊയ്ക്കളയാവൂ‛ എന്നരുളിച്ചെയ്തിട്ട് നമ്പൂരിയെ കിടക്കാൻ കല്പ്പിച്ചയച്ചു. അപ്പോൾ തന്നെ രാജകുമാരൻ ഈ വിവരങ്ങളെല്ലാം കാണിച്ചു ഒരു തിരുവെഴുത്ത് വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു എഴുതി ഒരു ഭൃത്യന്റെ പക്കൽ കൽപ്പിച്ചയച്ചു. വലിയമ്മ തിരുവെഴുത്തു കണ്ടയുടൻ ഒൻപതിനായിരം പണം ഒൻപതു കിഴിയാക്കിക്കെട്ടി ആ ഭൃത്യന്റെ കയ്യിൽ തന്നെ കൊടുത്തയച്ചു. ഭൃത്യൻ കൊണ്ടുവന്ന പണക്കിഴികൾ വാങ്ങി വെച്ചതിന്റെ ശേ‌ഷം രാജകുമാരൻ പള്ളിക്കുറിപ്പിനുഎഴുന്നുള്ളുകയും ചെയ്തു.
പിറ്റെ ദിവസം രാജകുമാരൻ രാവിലെ പള്ളിക്കുറിപ്പുണർന്നു പുറത്തെഴുന്നള്ളിയപ്പോഴേക്കും അടിതിരിപ്പാടും അവിടെയെത്തി. ഉടനെ രാജകുമാരൻ പണക്കിഴി ഒൻപതും എടുത്തുകൊണ്ടുവന്നു ആ ബ്രാഹ്മണന്റെ കയ്യിൽ കൊടുത്തിട്ടു ‚ഇതാ ഇവയിൽ ഒൻപതിനായിരം പണമുണ്ട്. ഇതിനായിട്ട് അങ്ങ് ഇനി തിരുവനന്തപുരം വരെ പോകണമെന്നില്ല‛ എന്നു കല്പ്പിച്ചു. അപ്പോൾ ആ ബ്രാഹ്മണോത്തമനു‚ ഇത്രമാത്രം ഔദാര്യമുള്ള ഈ ബാലൻ ആരാണ്?‛ എന്നു സംശയം തോന്നുകയും വിവരം രാജകുമാരനോട് തന്നെ ചോദിക്കുകയും, അവിടുന്നു വസ്തുതയെല്ലാം അരുളിചെയ്യുകയും ചെയ്തു. സംഗതികളെല്ലാം മനസ്സിലായപ്പോൾ അടിതിരിപ്പാട്ടിലേക്കുണ്ടായ സന്തോ‌ഷവും സന്താപവും, അത്ഭുതവും, ബഹുമാനവും, വാത്സല്യവുമെല്ലാം സീമാതീതങ്ങളായിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ ആ ബ്രാഹ്മണോത്തമൻ പുളകാവൃതശരീരനായി ആനന്ദാശ്രു പൊഴിച്ചുകൊണ്ട് രണ്ടു കയ്യും രാജകുമാരന്റെ ശിരസ്സിൽ വെച്ചിട്ട് സഗൽഗദം ‚അവിടേക്കു ഈ കഷ്ടപ്പാടുകളെല്ലാം തീർന്നു വളരെക്കാലം നിർബാധമായി രാജഭോഗങ്ങളനുഭവിച്ചു സുഖമായി വാണരുളുവാൻ സർവേശ്വരൻ സഹായിക്കട്ടെ എന്നനുഗ്രഹിച്ചു. അനന്തരം അദ്ദേഹം യാത്രയറിയിച്ചുകൊണ്ട് സസന്തോ‌ഷം സ്വദേശത്തേക്കു തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ഈ സംഗതി നടന്നകാലത്തു നമ്മുടെ കൊച്ചു തമ്പുരാനു കഷ്ടിച്ചു ഒൻപതു തിരുവയസ്സു മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളു. തദനന്തരം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഹാരാജ്ഞി പുത്രസമേതം അരിപ്പാട്ട് എഴുന്നള്ളി താമസിക്കുന്നുണ്ടെന്ന വിവരം എട്ടുവീടന്മാർ, മാടമ്പിമാർ മുതലായ രാജ്യദ്രാഹികൾക്ക് അറിവു കിട്ടുകയാൽ ഇവരെ സംഹരിക്കാനായി അവർ ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നുവെന്നു ചാരന്മാർ മുഖാന്തിരം മഹാരാജ്ഞി അറിഞ്ഞു. അപ്പോൾ അവിടേക്ക് ഉണ്ടായ ഭയവും വ്യസനവും പരിഭ്രമവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. ഉടനെ അവിടുന്നു വട്ടപ്പറമ്പിലേക്ക് ആളയച്ചു വലിയമ്മയെ വരുത്തി, വിവരമെല്ലാം കൽപ്പിച്ചു. വലിയമ്മ ഇതുകേട്ടിട്ട് ‚ഇതു നിമിത്തം അവിടുന്നു ഒട്ടും വ്യസനിക്കുകയും പരിഭ്രമിക്കുകയും വേണ്ട. ഇതിനു സമാധാനം അടിയൻ ഉണ്ടാക്കികൊള്ളാം. ഏതായാലും ഇനി ഇവിടെ എഴുന്നള്ളി താമസിച്ചാൽ ആപത്തുണ്ടായേക്കും. അതിനാൽ ഉടനെ എഴുന്നള്ളത്തിനു തയ്യാറാകണം‛ എന്നു തിരുമനസ്സറിയിച്ച ശേ‌ഷം അക്കാലത്തു ദേശാധിപത്യവും, അഭ്യാസബലവും സൈന്യബലവും, പ്രാബല്യവും ധാരളമുണ്ടായിരുന്ന മാമ്പള്ളി(വഞ്ഞിപ്പുഴ)ത്തമ്പുരാന്റെ പേർക്കു സകലവിവരത്തിനും ഒരു എഴുത്തെഴുതിക്കൊടുത്തിട്ട് ഒരു ഭൃത്യനെ മുൻകൂട്ടി ചെങ്ങന്നൂർക്ക് ഓടിക്കുകയും കരിപ്പാലിൽ കോയിക്കലുണ്ടായിരുന്ന പാത്രങ്ങൾ മുതലായവ സമീപത്തു തന്നെ വിശ്വാസമുള്ള ഒരു സ്ഥലത്താക്കി സൂക്ഷിക്കുകയും കീരിക്കാട്ടേക്ക് ആളെ അയച്ചു എതാനും സൈനികന്മാരേയും, ഭൃത്യന്മാരേയും ഒരു മേനാവും (ഡോലി) വരുത്തുകയും ചെയ്തു. അപ്പോഴേക്കും മഹാരാജ്ഞിയും കൊച്ചുതമ്പുരാനും അമൃതേത്തും മറ്റും കഴിച്ചു എഴുന്നള്ളത്തിനു തയ്യാറായി. ഉടനെ വലിയമ്മയും ഊണു കഴിക്കുകയും ഭൃത്യന്മാർ മുതലായവരെ ഊണു കഴിപ്പിക്കുകയും ചെയ്തിട്ട് ക്ഷണത്തിൽ യാത്ര പുറപ്പെട്ടു. മഹാരാജ്ഞിയും കുമാരനും വലിയമ്മയും മേനാവിലും, ശേ‌ഷമുള്ളവർ കാൽനടയായിട്ടുമാണൂ പുറപ്പെട്ടത്. അങ്ങിനെ ചെങ്ങന്നൂർക്കു ഒട്ടു സമീപം 'ബുധനൂർ' എന്ന ദിക്കിലുള്ള വലിയപാടത്തു എത്തിയപ്പോഴേക്കു പിള്ളമാരും മാടമ്പിമാരും വിവരമറിഞ്ഞു പിന്നാലെ അവിടെയെത്തി ആ ദേശക്കാരായ ചില ദുഷ്ടന്മാരെകൂടി കൂട്ടുപിടിച്ചുകൊണ്ട് കല്ലും, കട്ടയും കൊടിയുമായി അടുത്തുകൂടി. ശത്രുക്കൾ അടുത്തുവരുന്നു എന്നു കണ്ടപ്പോൾ വലിയമ്മ മഹാരാജ്ഞിയേയും രാജകുമാരനേയും മേനാവിൽ നിന്നു താഴെയിറക്കി ഒരു ദാസിയുടെയും ചെറുക്കന്റെയും നിലയിൽ മേനാവിന്റെ പിന്നാലെ നടത്തുകയും, വലിയമ്മ മേനാവിൽ തന്നെ വാതിലടച്ചിരിക്കുകയും ഭൃത്യന്മാരോടും മറ്റും വേഗത്തിൽ നടക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. ശത്രുക്കൾക്കു സംഘബലം അധികമുണ്ടായിരുന്നതിനാൽ അവരോടെതിരിടാൻ പോകേണ്ടന്നും മേനാവിന്റെ ചുറ്റും ചേർന്നു നടന്നു കൊണ്ടാൽ മതിയെന്നും സൈനികന്മാരോടു പറഞ്ഞു ചട്ടം കെട്ടി.അപ്പോഴേക്കും ശത്രുക്കൾ അടുത്തുവന്നു ഏറു തുടങ്ങി. മഹാരാജ്ഞിയും രാജകുമാരനും മേനാവിനകത്താണ് എന്നു വിചാരിച്ച് അവർ അധികമെറിഞ്ഞത് മേനാവിന്റെ നേരെയും മേനാവു ചുമക്കുന്നവരുടെ നേരെയും സൈനികരുടെ നേരെയുമായിരുന്നു. പാവപ്പെട്ടവരായ ഭൃത്യസ്ത്രീയും ചെറുക്കനുമാണന്നു വിചാരിച്ചു മഹാരാജ്ഞിയേയും കുമാര നേയും അവർ അധികമുപദ്രവിച്ചില്ല. അതു വലിയമ്മയുടെ കശൗലത്തിന്റെ ഫലമാണന്നു പറയണമെന്നില്ലല്ലോ. ഭൃത്യന്മാർക്കും, സൈനികർക്കും ധാരാളം ഏറുകൊണ്ടുവെന്നാലും അവർ ഓടിക്കളയാതെ ധൈര്യത്തോടു കൂടി അതെല്ലാം സഹിച്ചു മേനാവിന്റെ കൂടെത്തന്നെ നടന്നു. എങ്കിലും മേനാവിന്റെ വാതിൽ പൊളിഞ്ഞു ചില ഏറുകൾ വലിയമ്മയ്ക്കും കൊള്ളാതെയിരുന്നില്ല. അതു വരുമെന്നു വലിയമ്മ മുമ്പേ തന്നെ വിചാരിച്ചിരുന്നു. തനിക്കു എന്തെല്ലാം ഉപദ്രവങ്ങൾ പറ്റിയാലും മഹാരാജ്ഞിയേയും, കുമാരനേയും രക്ഷിക്കണമെന്നു മാത്രമേ അവർവിചാരിച്ചിരുന്നുള്ളു.
ഇങ്ങിനെ ഒരു വിധം ചെങ്ങനൂരിന്റെ അതിർത്തിയിലെത്തിയപ്പോഴേക്കും വഞ്ഞിപ്പുഴ തമ്പുരാനും സൈന്യസമേതം അവിടെ വന്നു ചേർന്നു. തമ്പുരാനെയും സൈന്യങ്ങളേയും കണ്ടപ്പോഴേക്കും രാജ്യദ്രാഹികളായ ദുഷ്ടന്മാരെല്ലാം ഭയവിഹല്വന്മാരായി ഓടി ഒളിച്ചു. പിന്നെ മഹാരാജ്ഞിയേയും രാജകുമാരനേയും കൂടി മേനാവിൽ കയറ്റി എല്ലാവരും കൂടി വഞ്ഞിപ്പുഴ മഠത്തിൽ ചെന്നു ചേർന്നു. വട്ടപ്പറമ്പിൽ വലിയമ്മ അവിടെ മൂന്നു ദിവസം താമസിച്ചതിന്റെ ശേ‌ഷം മഹാരാജ്ഞിയേയും രാജകുമാരനേയും വഞ്ഞിപ്പുഴ തമ്പുരാന്റെ അടുക്കൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ട് യാത്രയുമറിയിച്ചു പരിവാര സമേതം സ്വദേശത്തേക്കു മടങ്ങിപ്പോരുകയും ചെയ്തു. അതിന്റെ ശേ‌ഷം കുറഞ്ഞൊരു ദിവസം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന വലിയരാമവർമ്മമഹാരാജാവ് തിരുമനസ്സിലേയ്ക്കു ശീലായ്മ കലശലായിരിക്കുന്നതായി കേൾക്കുകുകയാൽ വഞ്ഞിപ്പുഴ തമ്പുരാൻ മഹാരാജ്ഞിയെ പുത്രസമേതം യാതൊരാപത്തിനും ഇടയാകതെ തിരുവനന്തപുരത്തു കൊണ്ടുചെന്നാക്കുകയും പിന്നെ അധികം താമസിയാതെ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങുകയും രാജകേസരിയെന്നു പ്രസിദ്ധനും വീരനും ശൂരനുമായിരുന്ന സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജ്യദ്രാഹികളുടെ വംശത്തെ നമാവശേ‌ഷമാക്കിത്തീർക്കുകയും രാജ്യത്തു ക്ഷേമവും സമാധാനവും വർദ്ധിപ്പിക്കുകയും ചെയ്തു. അതിനാൽ അന്തച്ഛിദ്രങ്ങളും കലഹങ്ങളും കലാപങ്ങളും ശമിച്ചു. മഹാരാജകുടുംബത്തിലെ അംഗങ്ങളെല്ലാം പിന്നീടു നിർബാധമായും നിർഭയമായും സസുഖം വസിച്ചു.
ഇത്രയും പറഞ്ഞുകൊണ്ട് വട്ടപ്പറമ്പിൽ വലിയമ്മയുടെ ബുദ്ധിസാമർഥ്യം, ഔദാര്യം, ധീരത, തൽക്കാലോചിതകർത്തവ്യജ്ഞാനം, രാജഭക്തി മുതലായ സത്ഗുണങ്ങൾ എത്രമാത്രമുണ്ടായിരുന്നു എന്നു സ്പഷ്ടമായല്ലോ. ഇനി വട്ടപ്പറമ്പിൽ കുടുംബത്തെകുറിച്ചു തിരുവതാംകൂർ മഹാരാജാക്കന്മാർക്കു പ്രത്യേകമൊരു പ്രതിപത്തിയും കാരുണ്യവും ഉണ്ടാകുവാനുള്ള ചില കാരണങ്ങൾ കൂടി ഈ ഉപന്യാസം അവസാനിപ്പിക്കുന്നതിനു മുൻപായി പറയേണ്ടിയിരിക്കുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കായംകുളം രാജ്യം പിടിച്ചടക്കണമെന്നു നിശ്ചയിച്ചതിന്റെ ശേ‌ഷം താൻ ഇന്നപ്രകാരം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരണമെന്നു വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു സ്വകാര്യമായി ഒരു തിരുവെഴുത്തയക്കുകയും അങ്ങിനെ ചെയ്തുകൊള്ളാമെന്നു സമ്മതിച്ചു വലിയമ്മ മറുപടി അയച്ചുകൊടുക്കുകയും അപ്രകാരംമഹാരാജാവും രാമയ്യൻ ദളവയും യുദ്ധത്തിനായി സൈന്യസമേതം കായംകുളത്തെത്തിയ സമയം വലിയമ്മ അവിടെയുണ്ടായിരുന്ന സൈന്യങ്ങളെയെല്ലാം തന്റെ സഹോദരീപുത്രനോടുകൂടി അയച്ചു, കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. കായംകുളത്തു രാജാവ് തോറ്റോടുകയും മാർത്താണ്ഡവർമ്മ മഹാരാജാവ് ജയിക്കുകയും അതോടുകൂടി യുദ്ധം അവസാനിക്കുകയും ചെയ്തതിന്റെ ശേ‌ഷം രാമയ്യൻദളവയും വട്ടപ്പറമ്പിലുണ്ണിത്താനും (വട്ടപ്പറമ്പിലെ പുരു‌ഷന്മാർക്കു 'ഉണ്ണിത്താൻ' എന്ന സ്ഥാനപ്പേര് കായംകുളത്തു രാജാവ് കൊടുത്തതാണ്) കൂടി കോട്ടയ്ക്കകത്തു കടന്ന് ഓരോന്നും കണ്ടും കാണിച്ചും സഞ്ചരിച്ചുകൊണ്ടിരുന്ന മദ്ധ്യേ വിജിതനായി കായംകുളത്തു രാജാവിന്റെ ഒരു ഭടൻ ഒരു സ്ഥലത്തു ഒളിച്ചു നിന്നുകൊണ്ട് ഉണ്ണിത്താനെ ലക്ഷ്യമാക്കി വി‌ഷലിപ്തമായ ഒരു ശരം പ്രയോഗിച്ചു. അതു കൊണ്ടയുടനെ ഉണ്ണിത്താൻ നിലത്തു പതിക്കുകയും സ്വൽപ്പനേരത്തിനിടയിൽ കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ മാർത്താണ്ഡവർമ്മ മഹാരാജാവിനുണ്ടായ വ്യസനം സീമാതീതമായിരുന്നു. ഈ വർത്തമാനം കേൾക്കുമ്പോൾ ഉണ്ണിത്താന്റെ അമ്മയ്ക്കും വലിയമ്മയ്ക്കും ഉണ്ടാകുന്ന ദുഖം എത്രമാത്രമായിരിക്കുമെന്നും അവരെ ഏതുപ്രകാരം സമാധാനപ്പെടുത്തുന്നു എന്നും വിചാരിച്ചിട്ടാണ് അവിടേക്കു അധികം വ്യസനമുണ്ടായത്. ഉണ്ണിത്താന്റെ അമ്മയ്ക്കു യുദ്ധവിദഗ്ദ്ധനും ധീരനും സുന്ദരനും യുവാവുമായിരുന്ന ആ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സംഗതികളാകപ്പാടെ വിചാരിച്ചിട്ട് മഹാരാജാവ് അത്യന്തം വി‌ഷണ്ണനായിതീർന്നു. ഏതുവിധവും ആ മാതാവിനെ സമാധാനപ്പെടുത്തണമല്ലോ എന്നു വിചാരിച്ചു മഹാരാജാവും രാമയ്യൻ ദളവയും കൂടി അവിടെ നിന്നു പുറപ്പെട്ടു കീരിക്കാട്ടു വട്ടപ്പറമ്പിലെത്തി അപ്പോഴേക്കും നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നതിനാൽ അവിടെ എല്ലാവരും കിടന്നു ഊറക്കമായിരുന്നു. ഉണ്ണിത്താന്റെ അമ്മ മാത്രം തന്റെ പുത്രൻ തിരിച്ചു വന്നില്ലല്ലോ എന്നുള്ള വിചാരം നിമിത്തം ഉറങ്ങീട്ടില്ലായിരുന്നു. മഹാരാജാവ് മുറ്റത്തെഴുന്നള്ളിനിന്നുകൊണ്ട് 'അമ്മേ! അമ്മേ! എന്നു വിളിച്ചു. അതു കേട്ട് ഉണ്ണിത്താന്റെ അമ്മ തന്റെ പുത്രനാണ് വിളിക്കുന്നതെന്നു വിചാരിച്ചു സന്തോ‌ഷത്തോടുകൂടി വാതിൽ തുറന്നു ഒരു വിളക്കുമായി പുറത്തു വന്നു. അപ്പോൾ കണ്ടതു അപരിചിതന്മാരായ രണ്ടു പേരെ ആകയാൽ ആ അമ്മ ‚എന്റെ മകനെവിടെ?‛ എന്നു ചോദിച്ചു. അതിനു മറുപടിയായി തിരുമനസ്സുകൊണ്ട് ‚ഇന്നു മുതൽ നിങ്ങളുടെ മകൻ ഞാനാണ്. നിങ്ങൾ പ്രസവിച്ച മകനെ ഇനി ജീവനോടു കൂടി കാണ്മാൻ നിങ്ങൾക്കു സാധിക്കില്ല‛ എന്നു കകൽപ്പിച്ചു. ഇതു കേട്ട് ആ സാധ്വി ഇടിവെട്ടിയമരം പോലെ കുറച്ചു നേരം നിശ്ചേഷ്ടയായി നിന്നുപോയി. എങ്കിലും ബുദ്ധിശാലിനിയായ ആ വിദു‌ഷി ഉടനെ ധൈര്യത്തെ അവലംബിച്ചു മനസ്സിനെ ഉറപ്പിച്ചുകൊണ്ട് ‚അങ്ങ് ആരാണ്? എന്റെ മകനു എന്തൊരാപത്താണു പറ്റിയത്?‛ എന്നു വീണ്ടും ചോദിച്ചു. ഉടനെ മഹാരാജാവ് തിരുമനസ്സുകൊണ്ട് താൻ ആരാണെന്നും ഉണ്ണിത്താനു പ്രാണഹാനി സംഭവിക്കുവാനുണ്ടായ കാരണമിന്നതെന്നും കൽപ്പിച്ചു കേൾപ്പിക്കുകയും വിവരമെല്ലാം അറിഞ്ഞപ്പോൾ വീണ്ടും ദുഖാർത്തയായി ഭവിച്ച ആ സാധുസ്ത്രീയെ പലവിധത്തിലുള്ള സ്വാന്തനവാക്കുകൾ കൊണ്ട് ഒരു വിധം സമാശ്വസിപ്പിക്കയും ചെയ്തിട്ടു തിരിച്ചെഴുന്നള്ളുകയും ചെയ്തു. കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് ഒരു സ്ത്രീയെ വലിയമ്മയെന്നു വിളിച്ചതുകൊണ്ട് വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരിക്കുന്ന സ്ത്രീകൾക്കെല്ലാം വലിയമ്മ എന്ന സ്ഥാനം സിദ്ധിദമായതുപോലെ മാർത്താണ്ഡവർമ മഹാരാജാവു തിരുമനസ്സു കൊണ്ട് ആ ഒരു സ്ത്രീയെ അമ്മേ! എന്നു കല്പ്പിച്ചു വിളിച്ചതു നിമിത്തം ആ കുടുംബത്തിലുള്ള സ്ത്രീകൾക്കെല്ലാം അമ്മയെന്നുള്ള സ്ഥാനം സിദ്ധിച്ചു. ഇപ്പോഴും അവിടെയുള്ള സ്ത്രീകളെയെല്ലാം എല്ലാവരും അങ്ങനെതന്നെയാണു പറഞ്ഞുവരുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവു നാടുനീങ്ങതുവരെ ആ സ്ത്രീയെ സ്വമാതാവിനെയെന്നപോലെ തന്നെ അത്യന്തം സ്നേഹബഹുമാനങ്ങളോടുകൂടി ആദരിച്ചിരുന്നു എന്നു മാത്രമല്ല, ആ കുടുംബത്തേക്കു അസംഖ്യം വസ്തുവകകളും പല സ്ഥാന മാനങ്ങളും കൽപ്പിച്ചു കൊടുക്കുകയും ചെയ്തു. വട്ടപ്പറമ്പിൽ കുടുംബത്തിലെ പുരു‌ഷന്മാർക്കു മുമ്പിനാലെ ഉണ്ടായിരുന്ന ഉണ്ണിത്താൻ എന്ന പേർ ഭേദപ്പെടുത്തി 'വലിയത്താൻ' എന്ന സ്ഥാനം കല്പ്പിച്ചുകൊടുത്തതും മാർത്താണ്ഡവർമ്മ മഹാരാജാവാണ്. മഹാരാജ്ഞിയെന്നു വിചാരിച്ചു വട്ടപ്പറമ്പിൽ വലിയമ്മയെ ബുധനൂർ പാടത്തുവച്ചുകല്ലെറിഞ്ഞ തദ്ദേശവാസികളായ ദുഷ്ടന്മാരെ ആ മഹാരാജാവ് പിടിച്ചുവരുത്തി യഥാന്യായം ശിക്ഷിക്കുകയും, അവർക്കു ആ പാടത്തുണ്ടായിരുന്ന വസ്തുക്കളെല്ലാം 'ദ്രോഹപാട്ടം' എന്ന ഇനത്തിൽ ചേർത്തു കണ്ടുകെട്ടി സർക്കാരിലേക്ക് എടുക്കുകയും ചെയ്തു. വട്ടപ്പറമ്പിലെ ഒരു വലിയത്താൻ (മേൽപറഞ്ഞ വലിയമ്മയുടെ ഒരു ദൗഹിത്രിപുത്രനെന്നാണു കേട്ടിരിക്കുന്നത്) ഒരിക്കൽ ദേശസഞ്ചാരത്തിനായി പോവുകയും മൂകാംബി, കുടജാദ്രി മുതലായ സ്ഥലങ്ങളിൽ ദർശനം നടത്തി വടക്കു കോട്ടയത്തു വന്നുചേരുകയും കോട്ടയത്തു രാജാവിനെ കണ്ടു പരിചയമാവുകയും അദ്ദേഹത്തിന്റെ അടുക്കൽ നിന്നു ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ മോടിവിദ്യകൾ അഭ്യസിച്ചു അതിൽ അദ്വിതീയനായിത്തീരുകയും ചെയ്തതിന്റെ ശേ‌ഷം തിരുനെൽവേലി മാർഗ്ഗം തിരുവനന്തപുരത്തു വന്നുചേർന്നുവെന്നും അന്നു നാടുവാണിരുന്ന കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സിലെ മുഖം കാണിക്കുകയും മഹാരാജാവ് സസന്തോ‌ഷം സൽക്കരിച്ചു വലിയത്താനെ കുറച്ചു ദിവസം തിരുവനന്തപുരത്തു താമസിപ്പിക്കുകയും ചെയ്തുവെന്നും അക്കാലത്തു മോടിവിദ്യയിൽ ഏറ്റവും പ്രസിദ്ധനായി തിരുവനന്തപുരത്തുണ്ടായിരുന്ന 'പീതാംബരയ്യൻ' എന്ന പാരദേശികനെ വലിയത്താൻ തോൽപ്പിച്ചോടിച്ചുവെന്നും പത്മതീർത്ഥ മദ്ധ്യത്തിൽ കച്ചവടസാമാനങ്ങൾ നിരത്തി തങ്ങളുടെ സാമർഥ്യത്തെ കാണിച്ച ഊറ്റക്കാരും ഐന്ദ്രജാലികന്മാരുമായ പട്ടാണികളെയും ഈ വലിയത്താൻ വെള്ളത്തിൽ മുക്കി മടക്കിവിട്ടുവെന്നും വലിയത്താന്റെ ഈ വക പ്രയോഗങ്ങൾ കണ്ടു മഹാരാജാവ് വലരെ സന്തോ‌ഷിക്കുകയും, വിസ്മയിക്കുകയും വലിയ ത്താന്റെ രണ്ടു കൈയ്ക്കും വീരശ്രംഖലയും മറ്റനേകം സമ്മാനങ്ങളും കൽപ്പിച്ചു കൊടുത്ത് സന്തോ‌ഷിപ്പിച്ചയക്കുകയും ചെയ്തുവെന്നും പ്രസിദ്ധവിദ്വാനും മഹാകവിയുമായിരുന്ന അശ്വതിതിരുനാൾ ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ട് കുറച്ചുകാലം കൃ‌ഷ്ണപുരത്തെഴുന്നള്ളി താമസിച്ചു ഈ വലിയത്താന്റടുക്കൽനിന്നു മോടിവിദ്യകളഭ്യസിക്കയുണ്ടായിട്ടുണ്ടെന്നും മറ്റും ചില കഥകളും കേട്ടിട്ടുണ്ട്. വട്ടപ്പറമ്പിൽ കുടുംബക്കാരും തിരുവതാംകൂർ മഹാരാജകുടുംബവുമായി ഇപ്രകാരമുള്ള അടുപ്പങ്ങളെല്ലാമുണ്ടാവാൻ പ്രധാന കാരണഭൂത ആ വലിയമ്മയാണന്നുള്ളത് സ്പഷ്ടമാണല്ലോ. ഐതിഹ്യങ്ങൾ മിക്കവാറും കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തിയും ഓരോരുത്തർ നിർമിക്കുന്ന കള്ളക്കഥകളെ കൂട്ടിച്ചേർത്തും പറഞ്ഞും എഴുതിക്കൂട്ടിയുണ്ടാക്കുന്നവയാണന്നാണല്ലോ സാധാരണ ജന ങ്ങളുടെ വിശ്വാസം. എന്നാൽ ഈ ഉപന്യാസത്തിൽ പറയപ്പെട്ടിട്ടുള്ള മിക്ക സംഗതികളും വട്ടപ്പറമ്പിൽ ഇപ്പോഴുമിരിപ്പുള്ള പുരാതനരേഖാപ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയിട്ടുള്ളവയാണന്നും ഇതിലേക്കു വേറേയും ലക്ഷ്യങ്ങൾ കാണുന്നുണ്ടെന്നും അതിനാൽ ഈ ഐതിഹ്യങ്ങളെപ്പറ്റി അവിശ്വസിക്കാൻ യാതൊരു കാരണവുമില്ലന്നും വായനക്കാരെ അറിയിച്ചുകൊള്ളുന്നു. കീരിക്കാട്ടു വട്ടപ്പറമ്പിൽ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി ഒരു പേർ ഇപ്പോഴും ആ ദിക്കുകാരിൽ ചിലർ പറഞ്ഞു വരുന്നതും അവിടെ കോട്ട, കിടങ്ങ് മുതലായവയുടെ നഷ്ടാവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതും ആ ഭവനത്തിൽ ഏറ്റവും പഴക്കമുള്ള വലിയ തോക്കുകൾ വാളുകൾ, ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ ഇപ്പോഴും കാണപ്പെടുന്നതും ഇതിലേക്കു ഉത്തമ ലക്ഷ്യങ്ങളാണല്ലോ. തിരുവതാംകൂർ മഹാരാജാക്കന്മാർക്കു വട്ടപ്പറമ്പിൽ കുടുംബത്തോടുള്ള പ്രത്യേകപ്രതിപത്തി ഇപ്പോഴും നിലനിന്നു പോരുന്നു ണ്ടെന്നുള്ളതിനു പല ദൃഷ്ടാന്തങ്ങളുണ്ട്. ഇവർക്കു ബഹുമാനസൂചകമായി രണ്ടു വെള്ളിവില്ലക്കാരെ കൽപ്പിച്ചനുവദിച്ചിട്ടുള്ളതു ഇന്നും നിറുത്തൽ ചെയ്തിട്ടില്ലാത്തതുതന്നെ ഒരു മുഖ്യലക്ഷണമാണല്ലോ. കാർത്തിക തിരുനാൾതിരുമനസ്സുകൊണ്ടും, മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു ഓരോ തിരുവെഴുത്തുകൾ അയച്ചതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ തിരുവെഴുത്തുകൾ വട്ടപ്പറമ്പിലെ പഴയ രേഖാപ്രമാണങ്ങളുടെ ശേഖരത്തിൽ അവർ സബഹുമാനം സൂക്ഷിച്ചു വച്ചിരുന്നു. 1045-ആമാണ്ടിടയ്ക്കു ദിവാനായിരുന്ന സർ ടി. മാധരായരവർകൾ ഒരു തിരുവതാംകൂർ ചരിത്രമെഴുതുന്നതിലേക്കായി വട്ടപ്പറമ്പിലുള്ള പഴയ രേഖാപ്രമാണങ്ങൾ കാണണമെന്ന് ആവശ്യപ്പെടുകയും, വലിയത്താനവർകൾ അവ കാണിച്ചു കൊടുക്കുകയും ചിലതെല്ലാം മാധവരായരവർകളുടെ ആവശ്യപ്രകാരം കൊടുത്തകൂട്ടത്തിൽ ആ തിരുവെഴുത്തുകളും കൊടുക്കുകയും ചെയ്തു. ആ പ്രമാണങ്ങളൊന്നും തിരിയെ കൊടുത്തിട്ടില്ല. എങ്കിലും അവയുടെ ശരിപ്പകർപ്പുകൾ ഇപ്പോഴും വട്ടപ്പറമ്പിൽ കാണുന്നുണ്ട്.
1085-ആമാണ്ട് വട്ടപ്പറമ്പിലെ അന്നത്തെ വലിയമ്മ തിരുവനന്തപുരത്തു ചെന്നു തന്റെ കുടുംബസംഗതികളെപ്പറ്റി ഒരു സങ്കടഹർജി വിശാഖംതിരുനാൾ തിരുമനസ്സിലെ സന്നിധിയിൽ സമർപ്പിക്കുകയും തിരുമനസ്സുകൊണ്ട് ആ ഹർജി തൃക്കൈയിൽത്തന്നെ കൽപ്പിച്ചു വാങ്ങുകയും ഉടൻ തന്നെ താഴെ കാണുന്ന അർത്ഥത്തിൽ അറിവെഴുതി തുല്യം ചാർത്തി സർവാധികാര്യക്കാരെ ഏൽപ്പിക്കുകയുംചെയ്തു.
ഇതു വട്ടപ്പറമ്പിൽ വലിയമ്മയുടെ ഒരു ഹർജിയാണ്. ഇവർ വളരെ മാന്യതയോടും ഐശ്വര്യത്തോടുമിരിക്കുന്ന ഒരു കുടുംബക്കാരാകുന്നു. ഈ ഹർജി ദിവാൻജിയുടെ പൂർണ്ണമായും ശീഘ്രതയിലുമുള്ള ആലോചനക്കായി ഒരു സാധനത്തോടുകൂടി അയക്കണം. അമ്മ ഇവിടെ താമസിക്കുന്നു. അവരെ ആവശ്യത്തിലധികം താമസിപ്പിക്കരുത്.‛ എന്നു രാമവർമ്മ.
ഇത് മഹാരജാവ് തിരുമനസ്സിലെ പ്രീതിയും കാരുണ്യവും ഇവരുടെ പേരിൽ എത്രമാത്രമുണ്ടന്നുള്ളതിനു ഒരു ദൃഷ്ടാന്തമാണല്ലോ. ഇനി വട്ടപ്പറമ്പു കുടുംബത്തിന്റെ താൽക്കാലികസ്ഥിതികൂടി സ്വൽപ്പം പറയേണ്ടിയിരിക്കുന്നു.
കായംകുളത്തു താമസിച്ചിരുന്ന ശാഖക്കാർ കായംകുളം തിരുവതാംകൂറിൽ ചേർന്നിട്ടു അധികം താമസിയാതെ തന്നെ നാമാവശേ‌ഷമായിതീർന്നു. അവിടെ ഇപ്പോൾ അവരുടെ ചില പരദേവതാ ക്ഷേത്രങ്ങളും മറ്റും അല്ലാതെ പഴയ ഭവനം പോലും കാണ്മാനില്ല. കീരിക്കാട്ടുള്ള ഭവനത്തിൽ കൊല്ലം 1000-ആമാണ്ടായപ്പോഴേക്കും ഒരു വലിയമ്മ മാത്രമായിത്തീർന്നു. അവർ വയോവൃദ്ധയായിത്തീരുകയും, അവർക്കു സന്തതിയില്ലാതിരിക്കുകയും ചെയ്യുകയാൽ വിവരം മഹാരാജാവിങ്കൽ തിരുമനസ്സറിയിച്ചു അവിടുത്തെ അനുവാദപ്രകാരം 1034-ആമാണ്ട് പന്തളത്തു തോട്ടത്തിൽ ഉണ്ണിത്താന്മാരുടെ ഭവനത്തിൽ നിന്നു കുടുംബമടക്കം ദത്തെടുത്ത് വട്ടപ്പറമ്പിൽ കുടുംബത്തിൽ അവകാശപ്പെടുത്തി. ആ ദത്തിൽ ഉൾപ്പെട്ടവരായി ഒരമ്മയും മൂന്നു സ്ത്രീസന്താനങ്ങളും രണ്ടു പുരു‌ഷസന്താനങ്ങളും ഉണ്ടായിരുന്നു. ആ മൂന്നു സ്ത്രീകളിൽ ഒരു സ്ത്രീ പന്തളത്തും, ഒരു സ്ത്രീ കീരിക്കാട്ട് വട്ടപ്പറമ്പിലും, താമസിക്കുകയും ഒരു സ്ത്രീയെ 1068-ആമാണ്ടു തീപ്പെട്ടുപോയ നെടുമ്പ്രത്തു കോയിക്കൽ വലിയ തമ്പുരാൻ അവർകൾ പട്ടും പരിവട്ടവുമിട്ട് അവിടുത്തെ പ്രണയിനിയാക്കി സ്വീകരിച്ചു അവർക്കു വേണ്ടുന്ന വസ്തുവകകളും ഗൃഹവും പുരയിടങ്ങളുമെല്ലാം കൊടുത്തു തിരുവല്ലായിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു. കീരിക്കാട്ടു വട്ടപറമ്പിൽ ഒടുക്കം ശേ‌ഷിച്ച വലിയമ്മ 1059-ആമാണ്ട് കർക്കടകമാസം 18-ആം തീയതി ചരമഗതിയെ പ്രാപിച്ചുപോയി. ഇപ്പോൾ പന്തളത്തുള്ള തോട്ടത്തിൽ ഭവനത്തിലും കീരിക്കട്ടു വട്ടപ്പറമ്പിലും തിരുവല്ലാ വട്ടപ്പറമ്പിലുമായി താമസിച്ചു വരുന്ന മൂന്നു ശാഖക്കാരും നേരെ ജ്യേ‌ഷ്ഠത്തിയനുജത്തിമാരുടെ സന്താനങ്ങളാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.